പ്രഫ. എം. അബൂബക്കര്‍
Posted On
date_range Updated On
date_range പ്രഫ. എം. അബൂബക്കറിന് സി.ബി.എസ്.ഇ ആദരം
റാസല്‍ഖൈമ: റാക് സ്കോളേഴ്സ് ഇംഗ്ലീഷ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രഫ. എം. അബൂബക്കറിന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷെൻറ (സി.ബി.എസ്.ഇ) ആദരം.
മഹാമാരി നാളുകളില്‍ കാര്യക്ഷമതയോടെ പരീക്ഷകള്‍ നടത്തിയതും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ടെലിഫോണ്‍ വഴിയും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മികച്ച രീതിയില്‍ കൗണ്‍സലിങ് നടത്തിയതുമാണ് അദ്ദേഹത്തെ അംഗീകാരത്തിനര്‍ഹനാക്കിയതെന്ന് സി.ബി.എസ്.ഇ ചെയര്‍മാന്‍ മനോജ് അഹുജ പറഞ്ഞു.
ഗള്‍ഫ് മേഖലയില്‍ സി.ബി.എസ്.ഇ നിയോഗിച്ച കൗണ്‍സിലര്‍മാരില്‍ ഒരാളായ അബൂബക്കര്‍ 15 വര്‍ഷമായി റാസല്‍ഖൈമ സ്കോളേഴ്സ് ഇന്ത്യന്‍ സ്കൂളില്‍ സേവനം അനുഷ്ഠിച്ചുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.