??????? ????? ????????????????? ?????????????????

തെരുവിൽ ഉറങ്ങിയ പഞ്ചാബ്​ സ്വദേശിക്ക്​ തണലൊരുക്കി പ്രവാസി ഇന്ത്യ

അൽഐൻ: പത്തു ദിവസമായി തെരുവിൽ ഉറങ്ങിയ പഞ്ചാബ്​ സ്വദേശിക്ക്​ തണലൊരുക്കി പ്രവാസി ഇന്ത്യ. ജലന്ദറുകാരൻ സത്​നാംസിങാണ്​ ജോലി നഷ്​ടപ്പെട്ടതിനെ തുടർന്ന്​ ദുരിതത്തിലായത്​.  മുൻപ്​ പ്രവാസം നയിച്ച്​ നാട്ടിലേക്ക് മടങ്ങിയിരുന്ന ഇദ്ദേഹം പത്തു വർഷത്തെ ഇടവേളക്ക്​ ശേഷം കഴിഞ്ഞ കൊല്ലമാണ്​ വീണ്ടും ജോലിക്കായി പ്രവാസിയാവുന്നത്​.  

അബൂദബിയിലെ റിക്രൂട്ട്​മ​െൻറ്​ കമ്പനിക്കു കീഴിൽ നിർമാണ ജോലി ചെയ്​തു വരുന്നതിനിടെ കോവിഡ്​ പ്രതിസന്ധി വന്നുപെട്ടു. ജോലി നഷ്​ടപ്പെട്ടു.  ജീവിതം വഴിമുട്ടിയ ഇദ്ദേഹം കഴിഞ്ഞ മൂന്ന് മാസമായി പലയിടത്തായി കഴിഞ്ഞു വരികയായിരുന്നു. ഇതിനിടെ ആരോ ഒരാഴ്ച്ച  ജോലി ചെയ്യിപ്പിച്ച് വെറും 120 ദിർഹം മാത്രം പ്രതിഫലം നൽകി പറ്റിക്കുകയും ചെയ്​തു. ഈ കൊടും ചൂടിൽ രാത്രിയും പകലും ഒരു മര ബെഞ്ചിലാണ്​ കഴിഞ്ഞുപോന്നത്​. സ്വന്തം മൊബൈൽ വിറ്റാണ് ഭക്ഷണത്തിനുള്ള പണം കണ്ടെത്തിയത്. 

കഷ്ടത കണ്ടറിഞ്ഞ അൽ ഐൻ ജനറൽ ട്രാസ്പോർട്ട് ബസ് ഡ്രൈവർ സൈനുദ്ധീൻ മേലേപ്പുറത്ത് ഇദ്ദേഹത്തെ അൽ​െഎനിലെ പ്രവാസി ഇന്ത്യ പ്രവർത്തകരുമായി ബന്ധപ്പെടുത്തുകയായിരുന്നു. അവർ ഉടൻ തന്നെ താമസവും ഭക്ഷണവും ഒരുക്കി ഏറ്റെടുത്തു.

അമ്മയും ഭാര്യയും ഏഴും മൂന്നും വയസ്സുള്ള രണ്ട് കുട്ടികളും ഉള്ള ഇദ്ദേഹത്തിന്​ എത്രയും പെ​െട്ടന്ന്​  വീടണയാനാണ്​ ആഗ്രഹം.  അടുത്ത ദിവസം തന്നെ ടിക്കറ്റ് തരപ്പെടുത്തി അദ്ദേഹത്തിന് നാട്ടിലെത്താനുള്ള സൗകര്യം ഒരുക്കുമെന്ന് അൽഐൻ പ്രവാസി ഇന്ത്യ ഭാരവാഹികളായ ജാബിർ മാടമ്പാട്ട്, നജ്മുദ്ദീൻ എന്നിവർ അറിയിച്ചു.

Tags:    
News Summary - pravasi india helps indian -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.