???????????? ?????? ????? ?????? ???? ???? ???? ????????? ????? ?????? ??????????????????????. ????? ?????????? ??????????? ?????? ??????????? ?????????????? ???????. (???????????)

അവസാനമായി കാണാനാകാത്ത ദു:ഖത്തില്‍ പ്രദീപ്

ദുബൈ: തിരുവനന്തപുരത്ത് നിന്ന് വെള്ളിയാഴ്ച രാത്രി ദുബൈയില്‍ വിമാനമിറങ്ങുമ്പോള്‍  വലിയൊരു ദുരന്ത വാര്‍ത്ത തന്നെ കാത്തിരിക്കുന്ന കാര്യം പ്രദീപ് ചിന്തിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. 21 വര്‍ഷത്തിലേറെയായി കാമറയുമായി  പ്രദീപ് ദുബൈ പൊലീസ് മേധാവി ലഫ്റ്റനന്‍റ് ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീനക്കൊപ്പമുണ്ടായിരുന്നു. 
പക്ഷെ അദ്ദേഹത്തിന്‍െറ ഭൗതികശരീരം അവസാനമായി ഒന്നു കാണാന്‍ കഴിയാത്തതിന്‍െറ സങ്കടത്തിലാണ് ആറ്റിങ്ങല്‍ സ്വദേശിയായ പ്രദീപ്. ഈ മാസം 21ന് രാത്രി വ്യക്തിപരമായ ചില ആവശ്യങ്ങള്‍ക്കായി നാട്ടില്‍പോയ പ്രദീപ് വെള്ളിയാഴ്ച രാത്രി ഒമ്പത് മണിക്ക് തിരിച്ചുവന്ന് ദുബൈ വിമാനത്താവളത്തില്‍ നിന്ന് വാട്ട്സാപ്പ് നോക്കിയപ്പോഴാണ് താന്‍ ഏറെ സ്നേഹിക്കുകയൂം ഇഷ്ടപ്പെടുകയും ചെയ്തിരുന്ന പൊലീസ് മേധാവിയെ ഇനി കാണാനാകില്ളെന്ന വിവരം അറിയുന്നത്. നാട്ടില്‍പോകുന്ന അന്നും കണ്ടിരുന്നു. വല്ലാത്തൊരു ഞെട്ടലോടെയാണ് താന്‍ മരണ വിവരം അറിഞ്ഞതെന്നും വിമാനത്താവളത്തില്‍ നിന്ന് ‘ഗള്‍ഫ് മാധ്യമ’ത്തോട് ഫോണില്‍ സംസാരിക്കവെ പ്രദീപ് ദു:ഖത്തോടെ പറഞ്ഞു.
1995 മുതല്‍  ദുബൈ പൊലീസില്‍ ഫോട്ടോഗ്രാഫറാണ് ഈ 61 കാരന്‍. താന്‍ ജോലിയില്‍ ചേരുമ്പോള്‍  ഖമീസ് മതാര്‍ സി.ഐ.ഡി വിഭാഗത്തിലായിരുന്നു. അന്നു മുതല്‍ പരിചയമുണ്ട്. പിന്നീട് അദ്ദേഹം സി.ഐ.ഡി മേധാവിയായപ്പോഴും ദുബൈ പൊലീസ് ഉപ മേധാവിയായപ്പോഴും മേധാവിയായപ്പോഴുമെല്ലാം പ്രദീപ് അദ്ദേഹത്തിന്‍െറ ഫോട്ടോഗ്രാഫറായി കൂടെയുണ്ടായിരുന്നു. അടുത്തകാലത്തായി അദ്ദേഹം പങ്കെടുത്ത മിക്ക പരിപാടികളും താനായിരുന്നു പകര്‍ത്തിയതെന്ന് പ്രദീപ് പറയുന്നു. 
ഏറ്റവുമൊടുവില്‍ താന്‍ നാട്ടില്‍പോയ 21ന് രാവിലെയും ഖമീസ് മതാര്‍ പങ്കെടുത്ത ഒൗദ്യോഗിക പരിപാടിയില്‍ ഫ്ളാഷ് മിന്നിച്ചിരുന്നു. അദ്ദേഹത്തിന്‍െറ ഒൗദ്യോഗിക ചിത്രങ്ങള്‍ കൂടുതലും താനാണ് പകര്‍ത്തിയത്. അദ്ദേഹത്തിന്‍െറ പ്രധാന പോര്‍ട്രെയിറ്റുകളെല്ലാം താന്‍ എടുത്തതാണ്.
തനിക്ക് അദ്ദേഹത്തെയൂം അദ്ദേഹത്തിന് തിരിച്ചും തന്നെ ഏറെ ഇഷ്ടമായിരുന്നെന്ന് പ്രദീപ് പറയുന്നു. തന്നെ പേര് വിളിച്ച് വിശേഷങ്ങള്‍ തിരക്കാറുണ്ടായിരുന്നു. കളിയാക്കാറുമുണ്ടായിരുന്നു. കര്‍ശന സ്വഭാവക്കാരനായിരുന്നെങ്കിലൂം നല്ല പെരുമാറ്റമായിരുന്നു. ജോലിയില്‍ വിട്ടുവീഴ്ചയുണ്ടായിരുന്നില്ല. പല ഓഫീസുകളിലും പരിശോധനക്ക് പോകുമ്പോള്‍ മുഴുവന്‍ വിവരങ്ങളും കൃത്യമായി മനസ്സിലാക്കിയാണ് പുറപ്പെടുക. ഖിസൈസിലെ പൊലീസ് ആസ്ഥാനത്തെ നാലാം നിലയിലെ ഓഫീസില്‍ ഖമീസ് മതാര്‍ ഇനി വരില്ളെന്ന് ആലോചിക്കുമ്പോള്‍ വല്ലാത്ത വിഷമം തോന്നുന്നു. താഴെ നിലയിലായണ് തന്‍െറ ഓഫീസ്. ദുബൈ പൊലീസിലെ നാലു ഫോട്ടോഗ്രാഫര്‍മാരിലെ ഏക മലയാളിയാണ് പ്രദീപ്. 
ഭാര്യ പത്മയും മകള്‍ ഹബീബ് ബാങ്കില്‍ ജോലി ചെയ്യുന്ന ശ്രീലക്ഷ്മിയും ഇവിടെയുണ്ട്. ശനിയാഴ്ച തന്‍െറ പ്രിയപ്പെട്ട തൊഴില്‍ മേധാവിയൂടെ വീട്ടില്‍ പോയി  അനുശോചനം അറിയിക്കാനുള്ള ഒരുക്കത്തിലാണ് പ്രദീപ്.
(ഫയല്‍ചിത്രം)

Tags:    
News Summary - Pradeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.