ദുബൈ: ഈ വർഷം ജനുവരി മുതൽ ദുബൈ തുറമുഖ പൊലീസിന്റെ തീര രക്ഷാസേന കൈകാര്യം ചെയ്തത് 22 അപകടങ്ങൾ. 55 ഓപറേഷനുകൾക്കും തുറമുഖ പൊലീസ് നേതൃത്വം നൽകിയതായി പോർട്ട് പൊലീസ് സ്റ്റേഷൻ ആക്ടിങ് ഡയറക്ടർ ലഫ്റ്റനന്റ് കേണൽ അലി അബ്ദുല്ല അൽ നഖ്ബി വ്യക്തമാക്കി. ഏത് സാഹചര്യവും നേരിടാൻ സേന സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപകട സ്ഥലങ്ങളിൽ വേഗത്തിൽ എത്തിച്ചേരുന്നതിനും സഹായം നൽകുന്നതിനും സ്ഥിരമായി സേനയെ വിന്യസിക്കാറുണ്ട്. തീരസുരക്ഷ സേന, സമുദ്ര സംരക്ഷണ സേന എന്നിവയുമായി സഹകരിച്ചും പട്രോളിങ് നടത്തുന്നുണ്ട്. യാത്രക്കാർ സുരക്ഷ നിർദേശങ്ങൾ പഠിക്കുകയും പാലിക്കുകയും ചെയ്യണം. ചുവപ്പ് കൊടി കുത്തിയ സ്ഥലങ്ങളിൽ നീന്തൽ അനുവദനീയമല്ല. കടൽക്ഷോഭമുണ്ടാകാനും തിരമാലകൾ ഉയരാനും സാധ്യതയുള്ള സ്ഥലമാണിത്. നിശ്ചിത പ്രദേശത്തിനപ്പുറം ഇറങ്ങരുത്. നിലവിലെ അസ്ഥിര കാലാവസ്ഥയിൽ അപകടങ്ങൾക്ക് സാധ്യതയുള്ളതിനാൽ സൂക്ഷിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.