തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം തിരികെ നൽകി പൊലീസ്

അബൂദബി: സാമ്പത്തിക തട്ടിപ്പിലെ ഇരകൾക്ക് 180 ലക്ഷം ദിർഹം (36 കോടി രൂപ) തിരിച്ചുനൽകി അബൂദബി പൊലീസ്. ഫോൺ ഉൾപ്പെടെ ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി വ്യാപകമായി നടന്ന തട്ടിപ്പിന്‍റെ ഇരകൾക്കാണ് ഇത്രയും തുക പൊലീസ് തിരികെ നൽകിയത്. ഇലക്ട്രോണിക് സംവിധാനങ്ങൾ വഴി നടന്ന സാമ്പത്തിക തട്ടിപ്പുകളുടെ ഇരകൾക്കാണ് അബൂദബി പൊലീസ് 180 ലക്ഷം ദിർഹം തിരികെ നൽകിയത്. അബൂദബി പൊലീസിന്‍റെ ക്രിമിനൽ സെക്യൂരിറ്റി സെന്‍ററിന്‍റെ നേതൃത്വത്തിലായിരുന്നു നടപടി. ഇത്തരം കേസുകളിൽ പരാതി സ്വീകരിക്കുന്ന കേന്ദ്രമാണ് ക്രിമിനൽ സെക്യൂരിറ്റി സെന്‍റർ. വ്യക്തികൾ മുതൽ യു.എ.ഇയിലെ ചില പ്രാദേശിക ബാങ്കുകൾവരെ തട്ടിപ്പിന്‍റെ ഇരകളിൽ ഉൾപ്പെടുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഫോണിൽ വിളിക്കുന്നവർക്ക് ഒ.ടി.പി നമ്പറുകൾ, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് പാസ്​വേഡുകൾ, എമിറേറ്റ്സ് ഐഡി തുടങ്ങിയ വിവരങ്ങൾ കൈമാറരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി. വിവിധ ഭാഷകളിൽ തട്ടിപ്പുകൾക്കെതിരെ പൊലീസിന്‍റെ ബോധവത്കരണവും തുടരുകയാണ്.

2,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി റാ​ക് പൊ​ലീ​സ്; പ​രി​ശോ​ധ​ന​യും പ്ര​ചാ​ര​ണ​വും തു​ട​രും

റാ​സ​ല്‍ഖൈ​മ: ര​ണ്ടാ​ഴ്ച​ക്കി​ട​യി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ റാ​സ​ല്‍ഖൈ​മ​യി​ല്‍ 2,245 ഗ​താ​ഗ​ത നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​താ​യി റാ​ക് പൊ​ലീ​സ്. വാ​ഹ​ന​ങ്ങ​ള്‍ രൂ​പ മാ​റ്റം വ​രു​ത്തി​യ​ത്, കൂ​ളി​ങ്​ ഫി​ലിം, ട്ര​ക്ക് നി​രോ​ധ​ന സ​മ​യ ലം​ഘ​നം തു​ട​ങ്ങി​യ​വ​ക്ക് പു​റ​മെ, അ​ന​ധി​കൃ​ത​മാ​യി നി​ര​ത്തി​ലി​റ​ക്കി​യ മോ​ട്ടോ​ര്‍ സൈ​ക്കി​ളു​ക​ള്‍, ഇ​ല​ക്ട്രി​ക് ബൈ​ക്കു​ക​ള്‍ തു​ട​ങ്ങി​യ​വ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​താ​യി ട്രാ​ഫി​ക് ഇ​ന്‍സ്പെ​ക്​​ഷ​ന്‍ ആ​ൻ​ഡ്​​ക​ണ്‍ട്രോ​ള്‍ ക​മ്മി​റ്റി ടീം ​മേ​ധാ​വി ലെ​ഫ്റ്റ​ന​ന്‍റ് കേ​ണ​ല്‍ സാ​ലിം മു​ഹ​മ്മ​ദ് ബു​ര്‍ഗി​ബ പ​റ​ഞ്ഞു. റോ​ഡ് സു​ര​ക്ഷ മു​ന്‍നി​ര്‍ത്തി ഫെ​ബ്രു​വ​രി അ​വ​സാ​നം വ​രെ പ​രി​ശോ​ധ​ന​യും പ്ര​ചാ​ര​ണ​വും തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Police return Dh180 lakh to victims of fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.