ഹത്തയിലെ വ്യാപാരികളെ സഹായിക്കുന്നത്​ സംബന്ധിച്ച യോഗത്തിൽ പ​ങ്കെടുത്തവർ

ഹത്ത വ്യാപാരികളെ സഹായിക്കാൻ പൊലീസ്​ പദ്ധതി

ദുബൈ: എമിറേറ്റിലെ മലയോര വിനോദസഞ്ചാര കേന്ദ്രമായ ഹത്തയിലെ വ്യാപാരികൾക്ക്​ സഹായവും പിന്തുണയും നൽകുന്നതിന്​ പദ്ധതിയുമായി ദുബൈ പൊലീസ്​. പ്രദേശത്ത്​ വിനോദസഞ്ചാര കാലം ആരംഭിക്കുന്ന സാഹചര്യത്തിൽ യുവാക്കൾക്ക്​ കൂടുതൽ വികസന, വിനോദസഞ്ചാര പദ്ധതികൾ നടപ്പിലാക്കാൻ സഹായിക്കുന്നതാണ്​ സംരംഭം. സ്വകാര്യ-പൊതു മേഖലകളിൽ കൂടുതൽ അവസരം സൃഷ്ടിക്കാൻ സഹായിക്കുന്നതും മേഖലയുടെ വളർച്ചക്കും ഇത്​ ഉപകാരപ്പെടും. പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ഹത്തയിലെ വ്യാപാരികളും ദുബൈ പൊലീസ്​ അധികൃതരും ഹത്ത കമ്മ്യൂണിറ്റി സെൻററിൽ യോഗം ചേർന്നു. പൊലീസ്​ ലോജിസ്റ്റിക്സ്​ വകുപ്പ്​ ആക്ടിങ്​ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ലഫ്​. കേണൽ ഉബൈദ്​ അൽ ശംസി യാഗത്തിൽ പ​ങ്കെടുത്തു. ഇമാറാത്തി സംരംഭകരെയും ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും സഹായിക്കുന്ന രീതിയിലാണ്​ പദ്ധതി നടപ്പിലാക്കുക.

ദുബൈ ഫിറ്റ്​നസ്​ ചാലഞ്ച്​, ബിഡോയിൻ ഹെറിറ്റേജ്​ ഫെസ്റ്റിവൽ, ദേശീയ ദിനാഘോഷം, ഹത്ത ​ഹണി ഫെസ്റ്റിവൽ, ഹത്ത കൾചറൽ നൈറ്റ്​സ്​, ദുബൈ ഷോപ്പിങ്​ ഫെസ്റ്റിവൽ, ഈദ്​ ആഘോഷം, ലൈറ്റ്​സ്​ ഫെസ്റ്റിവൽ, ഹത്ത ഹിൽസ്​ റൺ, ഹത്ത ട്രൈയ്ത്​ലൺ തുടങ്ങിയ പരിപാടികളുമായി അനുബന്ധിച്ചാണ്​ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന പദ്ധതി നടപ്പിലാക്കുക.

Tags:    
News Summary - Police-Plan-to-Help-Hatta-Traders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:38 GMT