ദുബൈ: ഒന്ന് കണ്ണടക്കുന്നതിന് വമ്പൻ കൈക്കൂലിയാണ് ദുബൈയിലെ മദ്യക്കച്ചവടക്കാർ മു ഹമ്മദ് അബ്ദുല്ല ബിലാൽ എന്ന പൊലീസ് ഓഫിസർക്ക് വാഗ്ദാനം ചെയ്തത്. എന്നാൽ കണ്ണ് തുറ ന്നുതന്നെ പിടിച്ച ഒാഫീസർക്ക് കിട്ടിയത് പുരസ്ക്കാരവും സ്ഥാനക്കയറ്റവും. ത്രിമാസം അരലക്ഷം ദിർഹവും കാറുമായിരുന്നു കൈക്കൂലി വാഗ്ദാനം. അഡ്വാൻസായി 30000 ദിർഹം നൽകാമെന്നും ഏറ്റു. അൽ മുഹൈസ്ന ഭാഗത്ത് നിയമവിരുദ്ധമായി മദ്യം വിൽക്കുന്ന സംഘത്തിലെ അംഗങ്ങളെ പിടികൂടരുതെന്ന് എന്നതായിരുന്നു ആവശ്യം. ഈ സംഘത്തെ നിരീക്ഷിക്കാനും പാടില്ലെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ഒാഫീസർ ഇൗ വാഗ്ദാനം നിരസിക്കുകയായിരുന്നു. കൈക്കൂലി നിഷേധിച്ച് സത്യന്ധത കാണിച്ചതിനെ തുടർന്ന് സ്ഥാനക്കയറ്റവും അനുമോദനവും ലഭിച്ചതെന്ന് ദുബൈപൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. ബിലാലിന്, മേജർ ജനറൽ അൽ മറി സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. ജോലിയിൽ സ്ഥാനക്കയറ്റം നൽകിയതിന് ബിലാൽ നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.