ദുബൈ: ബോട്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ കുടുംബത്തെ ദുബൈ പൊലീസ് എത്തി രക്ഷിച്ചു. സ്പെയിനിൽ നിന്നുള്ള കുടുംബത്തിനാണ് ദുബൈ പൊലീസ് മാരിറ്റൈം റെസ്ക്യൂ പട്രോളിങ് വിഭാഗം രക്ഷകരായത്.
ശക്തമായ തിരമാലയുള്ള സമയത്താണ് കുടുംബം കുടുങ്ങിയത്. ചെറുബോട്ടായതിനാൽ മുങ്ങാനുള്ള സാധ്യതയുമുണ്ടായിരുന്നു. കുട്ടികൾ ഉൾപ്പെടെ ആറു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവർ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്ത് പാഞ്ഞെത്തിയ െപാലീസ് സംഘം രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
പൊലീസിന് നന്ദി അറിയിച്ചാണ് സ്പാനിഷ് കുടുംബം മടങ്ങിയത്. അഞ്ചു മിനിറ്റിനുള്ളിൽ രക്ഷാസേന എത്തിയെന്നും അവർ അറിയിച്ചു. കടലിൽ യാത്ര ചെയ്യുന്നവർ സെയിൽ സേഫ്ലി ആപ്പ് (Sail Safely) ഉപയോഗിക്കണമെന്ന് പൊലീസ് അറിയിച്ചു. അപകടത്തിൽപെടുന്ന സ്ഥലം കണ്ടെത്താൻ പൊലീസിന് ഇത് ഉപകരിക്കും. അപകടത്തിൽപെട്ടാൽ പൊലീസിനെ വിവരം അറിയിക്കാനും ഇതുവഴി കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.