Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബോട്ട്​ തകരാറിലായി...

ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ പൊലീസ്​ രക്ഷിച്ചു

text_fields
bookmark_border
ബോട്ട്​ തകരാറിലായി കടലിൽ കുടുങ്ങിയ കുടുംബത്തെ പൊലീസ്​ രക്ഷിച്ചു
cancel
camera_alt

ദു​ബൈ പൊ​ലീ​സ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ കു​ടും​ബം

ദു​ബൈ: ബോ​ട്ട്​ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന്​ ക​ട​ലി​ൽ കു​ടു​ങ്ങി​യ കു​ടും​​ബ​ത്തെ ദു​ബൈ പൊ​ലീ​സ്​ എ​ത്തി ര​ക്ഷി​ച്ചു. സ്​​പെ​യി​നി​ൽ നി​ന്നു​ള്ള കു​ടും​ബ​ത്തി​നാ​ണ്​ ദു​ബൈ പൊ​ലീ​സ്​ മാ​രി​റ്റൈം റെ​സ്​​ക്യൂ പ​ട്രോ​ളി​ങ്​ വി​ഭാ​ഗം ര​ക്ഷ​ക​രാ​യ​ത്.

ശ​ക്​​ത​മാ​യ തി​ര​മാ​ല​യു​ള്ള സ​മ​യ​ത്താ​ണ്​ കു​ടും​ബം കു​ടു​ങ്ങി​യ​ത്. ചെ​റു​ബോ​ട്ടാ​യ​തി​നാ​ൽ മു​ങ്ങാ​നു​ള്ള സാ​ധ്യ​ത​യു​മു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ ആ​റു​ പേ​രാ​ണ്​ ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ വി​വ​ര​മ​റി​യി​ച്ച​ത​നു​സ​രി​ച്ച്​ സ്​​ഥ​ല​ത്ത്​ പാ​ഞ്ഞെ​ത്തി​യ ​െപാ​ലീ​സ്​ സം​ഘം ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

പൊ​ലീ​സി​ന്​ ന​ന്ദി അ​റി​യി​ച്ചാ​ണ്​ സ്​​പാ​നി​ഷ്​ കു​ടും​ബം മ​ട​ങ്ങി​യ​ത്. അ​ഞ്ചു മി​നി​റ്റി​നു​ള്ളി​ൽ ര​ക്ഷാ​സേ​ന എ​ത്തി​യെ​ന്നും അ​വ​ർ അ​റി​യി​ച്ചു. ക​ട​ലി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ ​സെ​യി​ൽ സേ​ഫ്​​ലി ആ​പ്പ്​ (Sail Safely) ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ​പെ​ടു​ന്ന സ്​​ഥ​ലം ക​ണ്ടെ​ത്താ​ൻ പൊ​ലീ​സി​ന്​ ഇ​ത്​ ഉ​പ​ക​രി​ക്കും. അ​പ​ക​ട​ത്തി​ൽ​പെ​ട്ടാ​ൽ പൊ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കാ​നും ഇ​തു​വ​ഴി ക​ഴി​യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Police have rescued a family
Next Story