പി.സി.എഫ് സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്തവർ
അജ്മാൻ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയ ലാഭങ്ങൾക്കായി വർഗീയത ചർച്ചയാക്കുന്ന പ്രവണതകൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്ന് പീപ്പിൾസ് കൾച്ചറൽ ഫോറം(പി.സി.എഫ്) അജ്മാനിൽ ചേർന്ന സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ഭിന്നിപ്പിന്റെ രാഷ്ട്രീയം പയറ്റി വോട്ട് ഉറപ്പിക്കാനുള്ള നീക്കങ്ങൾ കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് ഭീഷണിയാണെന്ന് യോഗം വിലയിരുത്തി. മതസംഘടനകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും സങ്കുചിത താല്പര്യങ്ങൾ മാറ്റിവെച്ച് നാടിന്റെ ഐക്യത്തിനായി നിലകൊള്ളണം. ജാതി-മത ചിന്തകൾക്കതീതമായി വികസനവും തുല്യനീതിയും ചർച്ച ചെയ്യുന്ന ഒരു രാഷ്ട്രീയ സംസ്കാരം വളർന്നു വരണമെന്നും പി.സി.എഫ് ആവശ്യപ്പെട്ടു. അജ്മാൻ അറൂസ് റസ്റ്റാറന്റ് ഹാളിൽ യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽകാദർ കോതച്ചിറ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇസ്മയിൽ നന്നമ്പ്ര സ്വാഗതം പറഞ്ഞു. ഗ്ലോബൽ അംഗം ഇസ്മായിൽ നാട്ടിക യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ റാഷിദ് സുൽത്താൻ, മുനീർ നന്നമ്പ്ര, ജോ. സെക്രട്ടറിമാരായ ഇബ്രാഹിം പട്ടിശ്ശേരി, കരീം കാഞ്ഞാർ, സെക്രട്ടേറിയറ്റ് അംഗം നൂറുദ്ദീൻ പുതുക്കാട്, എമിറേറ്റ്സ് കമ്മിറ്റി ഭാരവാഹികളായ ശിഹാബ് മണ്ണഞ്ചേരി, ഒഫാർ, ലത്തീഫ് പുന്തുരുത്തി, ഹംസ കാഞ്ഞിരമുക്ക്, ഷബീർ അകലാട്, അൻസാരി തിരുവനന്തപുരം എന്നിവർ സംസാരിച്ചു. ഇസ്മയിൽ ആരിക്കാടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.