ദുബൈ: വിദ്യാഭ്യാസ^സാമൂഹിക മുന്നേറ്റ സംരംഭമായ പി.എം. ഫൗണ്ടേഷെൻറ ടാലൻറ് േസർച്ച് പ രീക്ഷയിൽ യു.എ.ഇയിൽ നിന്ന് ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികൾക്ക് അവാർഡ് സമ്മാന ിച്ചു. ദുബൈ ഫ്ലോറ ഇൻ ഹോട്ടലിൽ നടന്ന വർണാഭമായ ചടങ്ങിൽ ഗൾഫ് മാധ്യമം ചീഫ് എഡിറ്റ ർ വി.കെ. ഹംസ അബ്ബാസിെൻറ സാന്നിധ്യത്തിൽ പി.എം ഫൗണ്ടേഷൻ ചെയർമാൻ എ.പി.എം. മുഹമ്മദ് ഹനീ ഷ് അവാർഡുകൾ വിതരണം ചെയ്തു.
ഹിബ സമീർ, പൊൻസുഗന്ധ് മുത്തുരാമൻ, ഇഹാബ് മുഹമ്മദ് ഷരീഫ്, ഹാഫിൽ മുഹമ്മദ് ജമാൽ, ഹാഫിസ് മുഹമ്മദ്, അഞ്ജല സന്തോഷ് പർവീൺ, ടെസ റോസ് സണ്ണി, സിമ്രാൻ അതുൽ ഷിൻഡേ, ജെംസി മെറിൻ മാത്യൂ, വിഷ്മി ചതുന്ദ്യ, മുഹമ്മദ് ഫാറുഖ്, പ്രമുഖ് വെങ്കിടേഷ് കൗശിക്, വൈശാഖ് രാമചന്ദ്രൻ, കെഹ്കാഷ മുഹമ്മദ് ഇർഫാൻ, അഖിൽ റഹ്മാൻ എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
ഇവർ ഉൾപ്പെടെ വിവിധ ജി.സി.സി രാജ്യങ്ങളിലെ പി.എം. ഫൗണ്ടേഷെൻറ ടാലൻറ് േസർച്ച് പരീക്ഷയിലെ മുൻനിരക്കാരെ അഭിമുഖം നടത്തി അതിൽ മുന്നിലെത്തുന്നവരുടെ തുടർ പഠനങ്ങൾക്ക് പി.എം. ഫൗണ്ടേഷൻ സാമ്പത്തിക^സാേങ്കതിക പിന്തുണ നൽകും. വി.കെ. ഹംസ അബ്ബാസ്,പേസ് എഡ്യൂകേഷൻ ഗ്രൂപ്പ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, ഫ്ലോറ ഗ്രൂപ്പ് ചെയർമാൻ വി.എ. ഹസ്സൻ, ജേതാക്കളുടെ പ്രതിനിധികളായ വിഷ്മി, മണിക്, രക്ഷിതാക്കളുടെ പ്രതിനിധികളായ ഭവാനിദേവി, ശൈലേഷ് എന്നിവർ സംസാരിച്ചു.
ഗൾഫ് മാധ്യമം-മീഡിയാ വൺ മിഡിൽ ഇൗസ്റ്റ് ഡയറക്ടർ സലീം അമ്പലൻ സ്വാഗതവും ഫൗണ്ടേഷൻ ട്രസ്റ്റി എൻ.എം. ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
ഫ്ലോറ സി.ഒ.ഒ മുഹമ്മദ് റഫി,ഗൾഫ്മാധ്യമം ജനറൽ മാനേജർ കെ.മുഹമ്മദ് റഫീഖ്, ഗൾഫ് മാധ്യമം^മീഡിയാ വൺ യു.എ.ഇ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അഡ്വ.മുഹമ്മദ് അസ്ലം,പി.കെ.അൻവർ നഹ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.