ഷാർജ: പ്രമുഖ റീട്ടെയ്ൽ ശൃംഖലയായ നെസ്റ്റോ ഒരുക്കിയ ‘ഷട്ടർ സ്റ്റോറീസ്’ ഫോട്ടോഗ്രഫി-വിഡിയോഗ്രഫി വർക് ഷോപ്പ് ശ്രദ്ധേയമായി. ശനിയാഴ്ച ഷാർജയിലെ നെസ്റ്റോ മിയ മാളിൽ നടന്ന വർക് ഷോപ്പിൽ ഫോട്ടോഗ്രാഫിയെയും വീഡിയോഗ്രാഫിയെയും ഇഷ്ടപ്പെടുന്ന നിരവധി പേരാണ് പങ്കാളികളായത്. കണ്ടന്‍റ് ക്രിയേറ്റർമാർ ഉൾപ്പെടെയുള്ളവർക്ക് സർഗാത്മകതയുടെയും സാങ്കേതിക മികവിന്‍റെയും പുതിയ പാഠങ്ങൾ പകർന്നുനൽകിയാണ് ശിൽപശാല സമാപിച്ചത്.
ജൂലൈ 30 മുതൽ ആഗസ്റ്റ് 30 വരെ ഒരുമാസം നീളുന്ന ‘നെസ്റ്റോ സ്മാർട്ട് ലിവിങ്’ കാമ്പയിന്റെ ഭാഗമായാണ് ക്രിയേറ്റർമാർക്കായി നെസ്റ്റോ സൗജന്യ വർക് ഷോപ്പ് ഒരുക്കിയത്. വൈകുന്നേരം 6.30ന് തുടങ്ങിയ ‘ഷട്ടർ സ്റ്റോറീസ്’ ഇന്ത്യയിലും മിഡിൽ ഈസ്റ്റിലുമായി മീഡിയ പ്രൊഡക്ഷൻ രംഗത്ത് രണ്ടുപതിറ്റാണ്ടിലേറെ പരിചയസമ്പത്തുള്ള റാം മനോജാണ് നയിച്ചത്.
കാമറകൾ, ലെൻസുകൾ, ലൈറ്റിങ്, ക്രിയേറ്റിവ് ഫോട്ടോഗ്രാഫി ടെക്നിക്കുകൾ എന്നിവയെക്കുറിച്ച് ആഴത്തിൽ മനസ്സിലാക്കാൻ വർക് ഷോപ്പ് ഉപകരിച്ചതായി പങ്കെടുത്തവർ പറഞ്ഞു. തുടക്കക്കാർക്കായി ഫോട്ടോഗ്രാഫിയുടെയും വീഡിയോഗ്രാഫിയുടെയും ലോകത്തേക്ക് വഴികാട്ടുന്ന രീതിയിലാണ് വർക് ഷോപ്പ് ക്രമീകരിച്ചത്.
‘ദ ഇവല്യൂഷൻ ഓഫ് ഫോട്ടോഗ്രാഫി’ എന്ന പേരിൽ വിന്റേജ് കാമറകളുടെ എക്സിബിഷനും ഒരുക്കിയിരുന്നു. ഫോട്ടോഗ്രാഫിയുടെ ഗൃഹാതുര സ്മരണകളുണർത്തുന്ന പഴയകാല കാമറകളുടെ പ്രദർശനം സാങ്കേതിക മികവിന്‍റെ പുതുകാലത്ത് ക്രിയേറ്റർമാർക്ക് പ്രചോദനം പകരുന്നതായി. ഒപ്പം,
‘പോർട്രെയ്‌റ്റ് ചലഞ്ചും’ സംഘടിപ്പിച്ചു. മികച്ച പോർട്രെയ്‌റ്റുകൾ എടുത്ത് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത്, ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും. നെസ്റ്റോയും ഇമാജിയോ ഫോട്ടോഗ്രാഫിയും സംയുക്തമായാണ് വിന്റേജ് കാമറകളുടെ എക്സിബിഷനും പോർട്രെയ്‌റ്റ് ചലഞ്ചും ഒരുക്കിയത്.
ഒരു മാസം നീളുന്ന ‘നെസ്റ്റോ സ്മാർട്ട് ലിവിങ്’ കാമ്പയിന്‍റെ ഭാഗമായി അജ്മാൻ മുശ്രിഫ്, ബുതീന, മുവൈല, ബുർജ് നഹാർ, അൽ നഹ്‌ദ ദുബൈ, നാദ് അൽ ഹമർ, ജെ.വി.സി, മിയാ മാൾ, മദീന മാൾ എന്നിവിടങ്ങളിലെ നെസ്റ്റോ ഔട്ട്‌ലെറ്റുകളിൽ ആകർഷമായ ‘സ്മാർട്ട് ലിവിങ്’ ഓഫറുകളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.