Posted On
date_range Updated On
date_range സിനോഫാം എടുത്തവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ
അബൂദബി: അബൂദബിയിൽ സിനോഫാം വാക്സിൻ സ്വീകരിച്ചവർക്ക് ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ കൂടി എടുക്കാമെന്ന് ആരോഗ്യവിഭാഗം അധികൃതരുടെ നിർദേശം. ഇത് കൂടുതൽ ശക്തമായ പ്രതിരോധ ശേഷി നൽകുമെന്നാണ് വിലയിരുത്തൽ.
സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവർക്ക് വേണമെങ്കിൽ ബൂസ്റ്റർ ഡോസായി ഫൈസർ വാക്സിൻ സ്വീകരിക്കാം. മരുന്ന് സ്വീകരിക്കുന്ന വ്യക്തിയുടെയും പരിശോധിക്കുന്ന ഡോക്ടറുടെയും സമ്മതപത്രം ഹാജരാക്കിയാകും അബൂദബിയിൽ ഇത്തരത്തിൽ ബൂസ്റ്റർ ഡോസ് നൽകുക. വാക്സിൻ കേന്ദ്രങ്ങളിൽ സൗജന്യമായി ഫൈസർ ബൂസ്റ്റർ ഡോസായി നൽകാൻ സൗകര്യമേർപ്പെടുത്തി.
നേരത്തേ സിനോഫാം സ്വീകരിച്ചവർക്ക് ഫൈസർ ബൂസ്റ്റർ ഡോസായി ലഭിക്കണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.