ദുബൈ: യു.എ.ഇയിലെ ഒാമന കുഞ്ഞുങ്ങൾക്കു പുറമെ ഒാമന മൃഗങ്ങളും അമിതവണ്ണം എന്ന ഭീഷണി നേരിടുന്നതായി മൃഗരോഗ വിദഗ്ധ. ചൂടു കാലാവസ്ഥയിൽ വളർത്തു മൃഗങ്ങൾക്ക് ഉണ്ടാവുന്ന പതിവ് രോഗങ്ങൾക്കു പുറമെയാണ് ഇപ്പോൾ ഭാരകൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നതെന്ന് ബ്രിട്ടിഷ് വെറ്ററിനറി ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സാറാ ഇല്ലിയട്ട് ചൂണ്ടിക്കാട്ടുന്നു. ദുബൈയിൽ താമസിക്കുന്ന യൂറോപ്യൻ വനിതയുടെ വളർത്തു പൂച്ചയുടെ ജീവൻ നഷ്ടപ്പെട്ടത് അമിത വണ്ണത്തെ തുടർന്ന് രൂപപ്പെട്ട പ്രമേഹവും സന്ധിരോഗങ്ങളും മൂലമാണ്. പ്രവാസം തുടങ്ങുന്നതോടെ ഏറെക്കുറെ പേർക്കും ഭാരം കൂടുന്നത് പതിവാണ്. എന്നാലത് മനുഷ്യരിൽ മാത്രമൊതുങ്ങുന്നില്ല.
വളർത്തു മൃഗങ്ങൾക്ക് അവയുടെ ഉടമകളുടെ സ്വഭാവമായിരിക്കും എന്ന പഴമൊഴി ഭാരക്കുടുതലിെൻറ കാര്യത്തിൽ തികച്ചും ശരിയാണ്. ഉയർന്ന കലോറിയുള്ള ഭക്ഷണവും വ്യായാമമില്ലായ്മയുമാണ് ആളുകളുടെ വണ്ണം കൂട്ടുന്നത് എന്നതു പോലെ ഭക്ഷണത്തിലെ ധാരാളിത്തമാണ് പൂച്ചകളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും തടി വർധിപ്പിക്കുന്നത്. മൃഗങ്ങൾക്കും വ്യായാമം വേണമെന്ന കാര്യം പല ഉടമകൾക്കും അറിയാത്ത മട്ടാണ്. മറ്റു പ്രദേശങ്ങളിൽ നിന്ന് ഭിന്നമായി വീട്ടിനുള്ളിൽ അടച്ചിട്ട് വളർത്തുന്നത് മൂലം തീറ്റ മാത്രമാണ് പല പൂച്ചകൾക്കും ചെയ്യാനുള്ള ഏക കാര്യം. അമിതമായി ഭക്ഷണം നൽകിയും വീട്ടിനുള്ളിലെ സൗകര്യങ്ങളിലൊതുക്കിയും അമിത സ്നേഹം വഴി ഒാമനമൃഗങ്ങളെ ഉടമകൾ കൊല്ലുകയാണെന്ന് ഡോ. ഇല്ലിയട്ട് മുന്നറിയിപ്പ് നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.