ദുബൈ: യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന ജി.സി.സി രാജ്യങ്ങളിലെ പൗരന്മാരുടെ പെൻഷൻ വിഹിതം അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ കനത്തപിഴ ഈടാക്കുമെന്ന് ജനറൽ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി അതോറിറ്റി (ജി.പി.എസ്.എസ്.എ) അറിയിച്ചു.
ഇൻഷുറൻസിൽ അംഗങ്ങളായ തൊഴിലാളികളുടെ പെൻഷൻ വിഹിതം യഥാസമയം അടക്കാൻ ശ്രമിക്കണമെന്ന് രാജ്യത്തെ സ്വകാര്യ കമ്പനികളോട് അധികൃതർ അഭ്യർഥിച്ചു. സ്വന്തം രാജ്യത്ത് ലഭ്യമായതുപോലെ മറ്റു ജി.സി.സി അംഗരാജ്യങ്ങളിലും ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ഏകീകൃത സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.
പെൻഷൻ വിഹിതം അടക്കുന്നതിൽ തുടർച്ചയായി വീഴ്ച വരുത്തിയാൽ ജൂലൈ മുതൽ അധികപിഴ ചുമത്താനാണ് തീരുമാനം. എല്ലാ മാസവും ആദ്യദിനംതന്നെ പെൻഷൻ വിഹിതം അടക്കാൻ തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ഇത് പരമാവധി 15നു മുമ്പ് അടക്കണം. 16 മുതൽ യാതൊരു അറിയിപ്പുമില്ലാതെ 0.1 ശതമാനം പിഴ ഈടാക്കും.
പൊതു-സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്കെല്ലാം ഇതു ബാധകമാണെന്നും അധികൃതർ അറിയിച്ചു. ജി.സി.സിയിലെ സിവിൽ റിട്ടയർമെന്റ് ആൻഡ് സോഷ്യൽ ഇൻഷുറൻസ് അതോറിറ്റികളുടെ തലവന്മാരുടെ 23ാമത് മീറ്റിങ്ങിലാണ് ഇൻഷുറൻസ് പരിരക്ഷ എല്ലാ അംഗ രാജ്യങ്ങളിലെയും പൗരന്മാർക്ക് ലഭ്യമാക്കാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.