പി.സി.എഫ് സിൽവർ ജൂബിലി ആഘോഷ ചടങ്ങ്
ദുബൈ: പീപ്ൾസ് കൾചറൽ ഫോറം യു.എ.ഇ നാഷനൽ കമ്മിറ്റിയും ദുബൈ എമിറേറ്റ്സ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും ഓണാഘോഷവും ദുബൈ കാലിക്കറ്റ് കല്ലായി റസ്റ്റാറന്റിൽ ചേർന്നു. യു.എ.ഇ നാഷനൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ കാദർ കോതച്ചിറ സിൽവർ ജൂബിലി ആഘോഷ ഉദ്ഘാടനം നിർവഹിച്ചു.
ഗ്ലോബൽ അംഗം ഇല്യാസ് തലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ദുബൈ പി.സി.എഫ് പ്രസിഡന്റ് ശിഹാബ് മണ്ണഞ്ചേരി സ്വാഗതം പറഞ്ഞു. പ്രവാസി ഇന്ത്യ ജനറൽ സെക്രട്ടറി അരുൺ സുന്ദർ രാജ് പരിപാടിയിൽ മുഖ്യാതിഥിയായിരുന്നു. സിൽവർ ജൂബിലിയോടനുബന്ധിച്ച് പുറത്തിറക്കിയ പെർഫ്യൂമിന്റെ ആദ്യ വിൽപന പി.സി.എഫ് യു.എ.ഇ നാഷനൽ കമ്മിറ്റി സെക്രട്ടറി കെ.പി.എ റഫീഖ് രാമപുരം നിർവഹിച്ചു.
ഓണസദ്യക്ക് ശേഷം നടന്ന പരിപാടിയിൽ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ പ്രമുഖരെ ആദരിച്ചു. പരിപാടിയിൽ മുഹമ്മദ്, റാഷിദ് സുൽത്താൻ, റഹീസ് കാർത്തികപ്പള്ളി, മുനീർ നന്നമ്പ്ര, ഇസ്മായിൽ നന്നമ്പ്ര, സാബു കൊട്ടാരക്കര, കരീം കാഞ്ഞാർ എന്നിവർ സംസാരിച്ചു. ഇബ്രാഹിം പട്ടിശ്ശേരി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.