പയ്യന്നൂര്‍ സൗഹൃദവേദി: അബൂദബി ഘടകം ഭാരവാഹികള്‍

അബൂദബി: പയ്യന്നൂര്‍ സൗഹൃദ വേദി അബൂദബി ഘടകം 2022-2023 വര്‍ഷത്തെ പ്രവര്‍ത്തക സമിതി രൂപവത്കരിച്ചു. കെ.കെ. ശ്രീവത്സനെ പ്രസിഡന്‍റായും രാജേഷ് കോടൂരിനെ ജനറല്‍ സെക്രട്ടറിയായും വൈശാഖ് ദാമോദരനെ ഖജാൻജിയായും തിരഞ്ഞെടുത്തു.

മുത്തലിബ് പി.എസ്, ജ്യോതിഷ് കുമാര്‍ പി എന്നിവരെ വൈസ് പ്രസിഡന്റുമാരായും അബ്ദുള്‍ ഗഫൂര്‍, രഞ്ജിത്ത് പൊതുവാള്‍ എന്നിവരെ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. യു. ദിനേശ് ബാബു, രാജേഷ് പൊതുവാള്‍, ദിലീപ്, സുരേഷ് പയ്യന്നൂര്‍, ജ്യോതിലാല്‍, രാജേഷ് സി.കെ, അജിന്‍, സന്ദീപ്, രമേഷ് മാധവന്‍, അബ്ബാസ് എന്നിവരാണ് മറ്റു ഭാരവാഹികള്‍. ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡൻറ് യു. ദിനേശ് ബാബു അധ്യക്ഷത വഹിച്ചു.

ജനറല്‍ സെക്രട്ടറി കെ.കെ. ശ്രീവത്സന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജേഷ് കോടൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി.ടി.വി ദാമോദരന്‍, ദിലീപ്, സുരേഷ് പയ്യന്നൂര്‍, മുത്തലിബ് പി.എസ് സംസാരിച്ചു. വി.ടി.വി. ദാമോദരന്‍ തിരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചു.

Tags:    
News Summary - Payyannoor Friendship Center: Abu Dhabi Component Officers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.