പയസ്വിനി അബൂദബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ കുട്ടികളുടെ ക്യാമ്പില്‍നിന്ന്
അബൂദബി: പയസ്വിനി അബൂദബിയുടെ ബാലവേദിയായ കളിപ്പന്തലിന്റെ അറിവിന് പത്തായം അഞ്ചാം സീസണ് വ്യത്യസ്ത വിഷയങ്ങളിലുള്ള ക്ലാസുകളും കുട്ടികളുടെ പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി. പരിശീലകരായ ദിവാകരന് കുറ്റിക്കോല്‍, പ്രവാസി നാടക പ്രവര്ത്തകന് കെ.വി. ബഷീര്‍, കൃഷ്ണജ ശ്രീനാഥ് തുടങ്ങിയവര്‍ ക്ലാസുകള്‍ എടുത്തു.
ചടങ്ങില്‍ കളിപ്പന്തല്‍ പ്രസിഡന്റ് അക്ഷജ് സുഭാഷ് അധ്യക്ഷത വഹിച്ചു. പയസ്വിനി രക്ഷാധികാരികളായ ടി.വി. സുരേഷ് കുമാര്‍, ജയകുമാര്‍ പെരിയ എന്നിവര്‍ ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പയസ്വിനി പ്രസിഡന്റ് വിശ്വംഭരന് കാമലോന്‍, സെക്രട്ടറി അനൂപ് കാഞ്ഞങ്ങാട്, രക്ഷാധികാരി വേണുഗോപാലന്‍ നമ്പ്യാര്‍, കളിപ്പന്തല്‍ കോര്‍ഡിനേറ്റര്‍ ഷീത സുരേഷ്, ജോ. കോര്‍ഡിനേറ്റര്‍ ആശ വിനോദ്, പയസ്വിനി ട്രഷറര്‍ വിനീത് കോടോത്ത് എന്നിവര്‍ സംസാരിച്ചു. കളിപ്പന്തല്‍ സെക്രട്ടറി തന്വി സുനില്‍ സ്വാഗതവും ആര്‍ട്സ് കോഓഡിനേറ്റര്‍ ദില്‍ഷ സജിത്ത് നന്ദിയും പറഞ്ഞു.
അനന്യ സുനില്‍ പ്രാർഥന ഗാനം ആലപിച്ചു. തന്മയ അനൂപ്, ആദിത്യന് ആനന്ദ്, ദേവജ് വിശ്വന്, അര്ജുന് ശ്രീകുമാര്‍, ദേവനന്ദ ഉമേഷ്, അദ്വൈത് ജയകുമാര്‍, അനാമിക സുരേഷ്, ആഗ്നേയ പ്രസാദ് തുടങ്ങിയവര്‍ ക്യാമ്പ് നിയന്ത്രിച്ചു.
പയസ്വിനി ഭാരവാഹികളായ സുനില്‍ പാടി, ശ്രീജിത്ത് കുറ്റിക്കോല്‍, ഉമേഷ് കാഞ്ഞങ്ങാട്, രാധാകൃഷ്ണന് ചെര്‍ക്കള, രമേഷ് ദേവരാഗം, സുനില്‍ ബാബു, പ്രദീഷ് പാണൂര്‍, വിഷ്ണു തൃക്കരിപ്പൂര്‍, ആനന്ദ് പെരിയ, ഹരി മുല്ലച്ചേരി, ത്യാഗരാജന്,പ്രസാദ് കോടോത്ത് , ദീപ ജയകുമാര്‍, ജിഷ പ്രസാദ്, അശ്വതി ശ്രീജിത്ത്, ജലജ അനൂപ്, ധന്യ വിശ്വന്, ബബിത സുനില്‍,ബിന്ദു ഉമേഷ്, രേഷ്മ ആനന്ദ്, ജ്യോതി രാധാകൃഷ്ണന് എന്നിവരും നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.