അജ്മാന്: ഇൗ വാർത്തയോടൊപ്പം വെച്ചിരിക്കുന്ന വിവാഹ ക്ഷണക്കത്ത് പ്രകാരം ജാഫർ ശരീ ഫ് എന്ന ചെറുപ്പക്കാരെൻറ വിവാഹം ഇന്നലെ നടക്കേണ്ടതായിരുന്നു. പക്ഷെ തൊഴിലുടമ വരുത്തിയ പാളിച്ച മൂലം അദ്ദേഹത്തിന് വീട്ടിലെത്താനായില്ല, വിവാഹവും നടന്നില്ല. അജ്മാന് അല്‍ ജറഫിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ വാച്ച്മാനായി ജോലി ചെയ്യുന്ന ജാഫര്‍ ശരീഫിെൻറയും സഹോദരി ശംസീറയും വിവാഹം ഒരുമിച്ച് നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം.
അതനുസരിച്ച് വിവാഹ ക്ഷണ കത്തടിച്ച് ബന്ധുക്കളെയെല്ലാം ക്ഷണിച്ചിരുന്നു.
വിവാഹ തിയതി ജാഫര്‍ ശരീഫ് കമ്പനിയില്‍ പറയുകയും ലീവ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ നാട്ടിലേക്ക് ടിക്കറ്റെടുക്കാന്‍ ചെന്നപ്പോഴാണ് പാസ്പോര്‍ട്ട് ആര്‍ക്കോ വേണ്ടി കമ്പനി അജ്മാന് കോടതിയില്‍ ജാമ്യം വെച്ചവിവരം യുവാവ് അറിയുന്നത്. ഉടനെ എടുത്ത് തരാം എന്ന കമ്പനി അധികൃതരുടെ വാക്ക് ജാഫര്‍ ശരീഫ് വിശ്വസിക്കുകയായിരുന്നു. ദിവസങ്ങള്‍ അടുക്കും തോറും പാസ്പോര്‍ട്ട് ലഭ്യമാകാതെ വന്നപ്പോള്‍ കൂടുതല്‍ കര്‍ശനമായി ആവശ്യപ്പെട്ടു. നവംബര്‍ പതിനൊന്നാം തിയതി എടുത്ത് തരാമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ജാഫര്‍ ശരീഫ് വിവാഹ തലേ ദിവസമായ പതിനൊന്നിന് യാത്രക്കായുള്ള ടിക്കറ്റും എടുത്തു. വിവാഹതലേ ദിവസമായ ഞായറാഴ്ച അവസാന നിമിഷം വരെയും പാസ്പോര്‍ട്ട് എങ്ങിനെയെങ്കിലും കിട്ടി ഇന്നലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടായിരുന്നുവെങ്കിലും അത് അസ്ഥാനത്തായി.
വിവരമറിഞ്ഞ് ജാഫര്‍ ശരീഫിെൻറ നാട്ടുകാരും സുഹൃത്തുക്കളും കമ്പനി അധികൃതരുമായി ബന്ധപ്പെട്ട് രേഖകൾ നീക്കി കോടതിയിൽ നിന്ന് പാസ്പോർട്ട് വീണ്ടെടുക്കുകയായിരുന്നു. പക്ഷെ അപ്പോഴേക്കും വിവാഹം തീരുമാനിച്ച സമയം കടന്നുപോയി. സഹോദരിയുടെ വിവാഹം നേരത്തെ നിശ്ചയിച്ചുറപ്പിച്ച അതേ വേദിയില്‍ നടന്നു. ചൊവ്വാഴ്ച നാട്ടിലെത്തുന്ന ജാഫര്‍ ശരീഫിെൻറ നിക്കാഹ് അടുത്ത ദിവസം നടക്കും. ഇനിയീ കമ്പനിയിലേക്ക് തിരിച്ചു വരില്ലെന്ന് നിശ്ചയിച്ചുറപ്പിച്ചാണ് ഈ യുവാവ് നാട്ടിലേക്ക് തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.