ബി.എൽ.എസ് സെൻററിൽ പാസ്‌പോർട്ട്​ പുതുക്കാൻ നിബന്ധന

അബൂദബി: ബി.എൽ.എസ് സർവിസ് സെൻററിൽ പാസ്​പോർട്ട്​ പുതുക്കാൻ പുതിയ നിബന്ധന​കൾ ഏർപ്പെടുത്തി.കാലഹരണപ്പെട്ട പാസ്പോർട്ടുകളും നവംബർ 30നകം കാലഹരണപ്പെടുന്ന പാസ്പോർട്ടുകളും മാത്രമേ ഉടൻ പുതുക്കാൻ പരിഗണിക്കുകയുള്ളൂവെന്ന് അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം അറിയിച്ചു. അതേസമയം, അബൂദബി ബി.എൽ.എസ്​ സെൻററിൽ കാലാവധി കഴിഞ്ഞ പാസ്‌പോർട്ടിനു പകരം പുതിയ പാസ്‌പോർട്ടിന് അപേക്ഷ സമർപ്പിച്ചയാൾക്ക് 48 മണിക്കൂറിനകം പുതിയ പാസ്‌പോർട്ട് ഡെലിവറി ചെയ്തു.

രേഖകളെല്ലാം കൃത്യവും വ്യക്തവുമാണെങ്കിൽ വളരെ വേഗത്തിലാണ് പാസ്‌പോർട്ട് സേവനം നടക്കുന്നത്.അപേക്ഷ സമർപ്പിക്കുമ്പോൾ മിനിമം അഞ്ചു പ്രവൃത്തിദിവസമാണ് സൂചിപ്പിക്കുന്നതെങ്കിലും തിങ്കളാഴ്ച അപേക്ഷ സമർപ്പിച്ചയാൾക്ക് നാട്ടിലെ പൊലീസ് സ്​റ്റേഷൻ വഴി വെരിഫിക്കേഷൻ നടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാവിലെ പാസ്‌പോർട്ട് വീട്ടിൽ ഡെലിവറി ചെയ്തു.

കോവിഡ് വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കുന്നതിനുള്ള നടപടികൾ പിന്തുടരാൻ സ്ഥാനപതി കാര്യാലയം ഇടപാടുകാരെ ഉപദേശിച്ചു.അടിയന്തര പാസ്പോർട്ട് സേവനം ആവശ്യമുണ്ടെങ്കിൽ അപേക്ഷകൻ രേഖകൾ സ്‌കാൻ ചെയ്ത് cons.abudhabi@mea.gov.in എന്ന ഇ–മെയിൽ വിലാസത്തിൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലേക്ക്​ അയക്കാം. എംബസി എല്ലാ ഇ-മെയിലുകളോടും പ്രതികരിക്കുകയും ആവശ്യമായ കോൺസുലർ സേവനം ഉടൻ നൽകുകയും ചെയ്യും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.