ഷാര്‍ജയില്‍ അടുത്ത മാസം മുതല്‍ മധ്യാഹ്ന സൗജന്യ പാര്‍ക്കിങില്ല

ഷാര്‍ജ: മാര്‍ച്ച് ആദ്യവാരത്തില്‍ ഷാര്‍ജയിലെ മധ്യാഹ്ന സൗജന്യ വാഹന പാര്‍ക്കിങ്ങിന് അവസാനമാകും. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ വാഹനം നിറുത്തിയിടാന്‍ പണം നല്‍കേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് ബോര്‍ഡുകള്‍ ഷാര്‍ജയില്‍  സ്ഥാപിച്ച് തുടങ്ങി. റമാദനില്‍ രാവിലെ എട്ട് മുതല്‍ രാത്രി 12 വരെ വാഹനം നിറുത്തിയിടാന്‍ പണം നല്‍കണമെന്നും മുന്നറിയിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഷാര്‍ജ പട്ടണം പൂര്‍ണമായും പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലായിട്ടുണ്ട്. അപൂര്‍വ്വം ഇടങ്ങളില്‍ മാത്രമാണ് സൗജന്യമായി വാഹനം നിറുത്താനുള്ള സൗകര്യമുള്ളത്. മധ്യാഹ്ന സൗജന്യം നിറുത്തുന്നതോടെ അലസമായുള്ള വാഹനം നിറുത്തല്‍ പൂര്‍ണമായും ഒഴിവാകുമെന്നാണ് നഗരസഭ കണക്ക് കൂട്ടുന്നത്. 
സാധാരണക്കാരായ പ്രവാസികള്‍ക്ക് ഇത് സാമ്പത്തിക ബുദ്ധിമുട്ടുകളുമുണ്ടാക്കും. നിയമത്തെ മാനിക്കാതെയുള്ള വാഹനം നിറുത്തലാണ് മിക്കഭാഗത്തും പെയ്ഡ് പാര്‍ക്കിങ് കൊണ്ട് വരാന്‍ അധികൃതരെ പ്രേരിപ്പിക്കുന്നത്. സമയപരിധിയില്ലാതെ വാഹനം നിറുത്തിയിടുന്ന പ്രവണത സ്ഥിരം കാഴ്ച്ചയാണ്. പണമടക്കാതെ വാഹനം നിറുത്തിയവര്‍ക്ക് പിഴ നല്‍കാന്‍ എല്ലാഭാഗത്തും പരിശോധകരുണ്ടാകും. എസ്.എം.എസ് സംവിധാനം ഉപയോഗിച്ചും വാഹനം നിറുത്താനുള്ള സൗകര്യമുണ്ട്. അതിനുള്ള നമ്പറും ബോര്‍ഡുകളിലുണ്ട്. 
 

Tags:    
News Summary - parking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.