ദുബൈ: ലോകത്തിെൻറ നാനാ ദിക്കുകളിൽ നിന്ന് ആളുകൾ ജോലിക്കും താമസത്തിനും ഉല്ലാസത്തിനുമായി വന്നു ചേരുന്ന നാടാണ് ദുബൈ. മനുഷ്യർക്ക് മാത്രമല്ല പക്ഷികൾക്കുമുണ്ട് ദുബൈയോട് വല്ലാത്ത ഒരു അടുപ്പം.അതു കൊണ്ടാവണമല്ലോ ഭൂഖണ്ഡങ്ങൾ താണ്ടി നൂറു കണക്കിന് പക്ഷിക്കൂട്ടങ്ങൾ കാലം തെറ്റാതെ ഇവിടേക്ക് പറക്കുന്നത്. 466 തരം പക്ഷികളാണ്യു.എ.ഇയിലുള്ളത്.
സ്വദേശികളേക്കാളേറെ വിദേശികളുള്ള ഇൗ രാജ്യത്ത് പക്ഷികളുടെ കാര്യത്തിലും വ്യത്യസ്തതയില്ല. 75 ശതമാനവും ഒാരോ കാലാവസ്ഥയിലും പറന്നെത്തുന്നവയാണ്. ലോക ദേശാടനപക്ഷി ദിനത്തിൽ ദുബൈ നഗരസഭ സംഘടിപ്പിച്ച സിേമ്പാസിയം പക്ഷികളുടെ വരവും ആവാസ വ്യവസ്ഥയും സംരക്ഷിക്കേണ്ടതിെൻറ പ്രാധാന്യമാണ് മുഖ്യമായും ചർച്ച ചെയ്തത്.
ആരോഗ്യം, കൃഷി, വിനോദ സഞ്ചാര മേഖല എന്നിവയുടെയെല്ലാം വികസനത്തിനും നിലനിൽപ്പിനും ഇൗ പക്ഷികളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് പരിസ്ഥിതി വിഭാഗം ഡയറക്ടർ ആലിയാ അൽ ഹർമൂദി അഭിപ്രായപ്പെട്ടു. ദുബൈ റാസൽഖോർ വന്യജീവി സേങ്കതത്തിൽ ഗ്രേറ്റർ സ്പോട്ടഡ് ഇൗഗിൾ, ബ്ലാക് ടെയിൽഡ് ഗോഡ്വിറ്റ്, ഒാസ്പ്രേ,യൂറോപ്യൻ ടർട്ടിൽ ഡോവ്, ബ്ലൂ ചീക്ക്ഡ് ബീ ഇൗറ്റർ, ഗ്രേറ്റർ ഫ്രമിംഗോ, മല്ലാർഡ് ഡക്ക്, സൂതി ഫാൽകൻ എന്നീ ദേശാടന പക്ഷികളുടെ പ്രിയ താവളമാണ്.
ഒരേ ഭൂമിയിൽ വിഭവങ്ങൾ പങ്കുവെച്ച് ജീവിക്കുന്ന മനുഷ്യരുടെയും പക്ഷികളുടെയും നിലനിൽപ് പരസ്പര ബന്ധിതമാണെന്നും പക്ഷികളുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് മനുഷ്യരുടെ ഉത്തരവാദിത്വമാണെന്നും പ്രകൃതി വിഭവ സംരക്ഷണ വിഭാഗം മേധാവി െഎഷ അൽ മുഹൈരി ചൂണ്ടിക്കാട്ടി. നഗരസഭ വന്യജീവി വിഭാഗം സ്പെഷ്യലിസ്റ്റ് ഡോ. മുഹമ്മദ് അലി റിസാ ഖാെൻറ കാഴ്ചപ്പാടിൽ ദുബൈയിലെ വികസന പ്രവർത്തനങ്ങൾ പക്ഷി സൗഹാർദപരമാണ്. അത്യപൂർവ പക്ഷികളിൽ 88 ശതമാനവും ഇവിടെ കണ്ടുവരുന്നത് അവക്ക് അനുയോജ്യമായ നീർതടങ്ങളും പാർക്കുകളും ഉള്ളതു കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.