ദുബൈ: പാരാ പവർലിഫ്​റ്റിങ്​ ലോകകപ്പ്​  മത്സര വേദിയിൽ ഭാരദ്വഹനം നടത്തവെ സക്കീനാ ഖാത്തൂനി​​​െൻറ മനസ്​ കനം കൊണ്ടത്​ ലോഹ​പ്ലേറ്റുകളുടെ ഭാരം ​െകാണ്ടല്ല, അവഗണിച്ച്​ ഇല്ലാതാക്കാൻ ശ്രമിച്ച അധികൃതരുടെ ക്രൂരതയോർത്താണ്​.  ഒാർമയുണ്ടോ സക്കീന ഖാത്തൂൻ എന്ന പവർ ലിഫ്​റ്ററെ?  ഒന്നാം വയസിൽ പോളിയോ ബാധിച്ച്​ കാലുകൾക്ക്​ സ്വാധീനം നഷ്​ടമായിട്ടും തോറ്റു കൊടുക്കാൻ കൂട്ടാക്കാതെ വെല്ലുവിളികളെ നേരിടാനുറച്ചിറങ്ങിയ പോരാളിയെ? 2014 ലെ ഗ്ലാസ്​ഗോ കോമൺവെൽത്ത്​ ഗെയിംസിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ കായിക പ്രതിഭയെ  കോമൺവെൽത്ത്​ ഗെയിംസിൽ മെഡൽ നേടിയ ഏക ഇന്ത്യൻ പാരാ അത്​ലറ്റാണ്​ സക്കീന. പക്ഷെ ഇൗ വർഷം ആസ്​ട്രേലിയയിലെ ഗോൾഡ്​ കോസ്​റ്റിൽ  നടക്കുന്ന കോമൺവെൽത്ത്​ ഗെയിംസിനയക്കുന്ന ടീമിൽ നിന്ന്​ സക്കീനയെ ബോധപൂർവം തഴഞ്ഞു.

ആൺകോയ്​മ അരങ്ങുവാഴുന്ന ഇന്ത്യൻ കായിക അതോറിറ്റി  നാമനിർദേശം ചെയ്​തത്​ നാല്​ പുരുഷ പാരാഅത്​ലറ്റുകളെ മാത്രം. അവസാന ശ്വാസം വരെ പോരാടുമെന്നും വേണ്ടി വന്നാൽ ഇന്ത്യൻ ഒളിമ്പിക്​ അസോസിയേഷൻ ആസ്​ഥാനത്തിനു മുന്നിൽ ചെന്ന്​ ജീവനൊടുക്കുമെന്നും പ്രഖ്യാപിക്കേണ്ടി വന്നു ഇൗ താരത്തിന്​.  ഇതുകേട്ട്​ വിരണ്ടു പോയ ഇന്ത്യൻ കായിക അസോസിയേഷനുകൾ ന്യായീകരണങ്ങളുമായി ഇറങ്ങി. കോമൺ വെൽത്ത്​ ഗെയിംസ്​ ഫെഡറേഷനും ഇന്ത്യൻ ഒളിമ്പിക്​ അസോസിയേഷനും സക്കീനയെ മത്സരത്തിൽ ഉൾപ്പെടുത്താൻ സന്നദ്ധത അറിയിച്ചും രംഗത്തു വന്നു. എന്തും നേരിടാൻ തയ്യാറാണെന്ന്​ പ്രഖ്യാപിച്ച് ലോക കപ്പ്​ മത്സരത്തിൽ പ​െങ്കടുക്കാൻ ദുബൈക്ക്​ വണ്ടി കയറിയ സക്കീന ഇന്നലെ ഉഗ്രൻ മറുപടി നൽകി. 45 കിലോ വിഭാഗത്തിൽ ആകെ 80 കിലോ ഉയർത്തി വെള്ളിമെഡൽ നേടിക്കൊണ്ട്​. അതിനു പിന്നാലെ സക്കീനയെ കോമൺവെൽത്ത്​ ഗെയിംസിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തി അധികൃതർ പ്രായശ്​ചിത്വവും ചെയ്​തു. 

കായിക മേഖലയിൽ ത​​​െൻറ ജീവിതം പൂർണമായി സമർപ്പിച്ചിട്ടും അവഗണിക്കപ്പെട്ടപ്പോൾ അതിലും ഭേദം മരണമാണെന്ന്​ തോന്നിയെന്നും ദുബൈയിൽ നേടിയ വിജയം ത​​​െൻറ പ്രയത്​നങ്ങൾക്ക്​ ദൈവം നൽകിയ പ്രതിഫലമാണെന്നും സക്കീന ഗൾഫ്​ മാധ്യമത്തോടു പറഞ്ഞു.  കോച്ചും ബംഗളുരു സായിയിലെ ഇൻസ്​ട്രക്​ടറുമായ ഫർമാൻ ബാഷയുടെ പ്രചോദനമാണ്​ നേട്ടത്തിനു പിന്നിലെന്നും അവർ കൂട്ടിച്ചേർത്തു.  പുരുഷ വിഭാഗത്തിൽ മത്സരത്തിനിറങ്ങിയ ഫർമാൻ ബാഷയും വെള്ളി മെഡൽ നേടി. ഇത്രമാത്രം ആത്​മാർപ്പണം ചെയ്യുന്ന അത്​ലറ്റുകൾ കുറവാണെന്നും സക്കീനയോടു കാണിച്ച വലിയ തെറ്റ്​ തിരുത്താൻ ദുബൈയിലെ വിജയം അസോസിയേഷനെ പ്രേരിപ്പിച്ചത്​ സ​േന്താഷകരമാണെന്നും ഫർമാൻ ബാഷ അഭിപ്രായപ്പെട്ടു.  ബംഗാൾ സ്വദേശിയായ സക്കീന എട്ടുവർഷമായി കർണാടകയിലാണ്​ പരിശീലനം നേടുന്നത്​. അന്താരാഷ്​ട്ര കായിക മേളകളിൽ മെഡൽ നേടുന്ന താരങ്ങൾക്കെല്ലാം ജോലി ലഭിക്കു​േമ്പാൾ ചരിത്ര നേട്ടം കൈവരിച്ച ഇൗ യുവതി ഇപ്പോഴും തൊഴിൽ രഹിതയായി തുടരുന്നുവെങ്കിൽ വൈകല്യം സക്കീനയുടെ കാലുകൾക്കല്ല നമ്മുടെ കായിക ബോധത്തിനാണ്​.

Tags:    
News Summary - para powerlifting world cup uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.