Posted On
date_range Updated On
date_range ഷാര്‍ജയില്‍ പുതിയ പെയ്ഡ് പാര്‍ക്കിങ് മേഖലകള്‍
ഷാര്‍ജ: ഷാര്‍ജയില്‍ കൂടുതല്‍ ഇടങ്ങള്‍ പെയ്ഡ് പാര്‍ക്കിങിലേക്ക് മാറുന്നു. റോള പ്രദേശത്ത് നിന്ന് തപാലാപ്പീസ് വരെ നീളുന്ന ഉമ്മുതറാഫ, അബ്ദുറഹ്മാനു ബിനു ഒൗഫ് സ്ട്രീറ്റ്, ഖലീല്‍ മുത്ത്റാന്‍ സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കാണ് പെയ്ഡ് പാര്‍ക്കിങ് വ്യാപിപ്പിക്കുന്നത്. ഈ മാസത്തോടെ തന്നെ ഈ ഭാഗങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ പണം നൽകേണ്ടിവരുമെന്നാണ് നഗരസഭ പറയുന്നത്.
ഇതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ തിരക്കും അനിശ്ചിതമായി നിറുത്തിയിടുന്ന വാഹനങ്ങള്‍ തീര്‍ക്കുന്ന സൗകര്യ കുറവും പരിഹരിക്കുവാനാണ് പെയ്ഡ് പാര്‍ക്കിങ് നടപ്പിലാക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.