ഷാർജ: കൽബ സിറ്റിയിൽ ഫെബ്രുവരി ഒന്നു മുതൽ പെയ്ഡ് പാർക്കിങ് നടപ്പിൽവരുമെന്ന് കൽബ മുനിസിപ്പാലിറ്റി അറിയിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ എട്ടു മുതൽ രാത്രി 10 വരെയാണ് പാർക്കിങ് ഫീസ് ഈടാക്കുക. ആഴ്ചയിൽ മുഴുവൻ ദിവസവും പാർക്കിങ് ഫീസ് ബാധകമായ മേഖലകൾ ഒഴികെ മറ്റിടങ്ങളിൽ വെള്ളിയാഴ്ച പാർക്കിങ് സൗജന്യമായിരിക്കും.
മുഴുവൻ ദിവസവും പാർക്കിങ് ഫീസ് ബാധകമായ സ്ഥലങ്ങളിൽ നീലനിലത്തിലുള്ള അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.