അബൂദബി: വേനല്‍ച്ചൂടില്‍നിന്ന് രക്ഷനേടാന്‍ രാത്രികാലങ്ങളിലും ബീച്ചിലെ നീന്തിക്കുളികള്ക്ക് അവസരമൊരുക്കി അബൂദബി. ഹുദൈരിയത്ത് ദ്വീപിലാണ് നൈറ്റ് ബീച്ച് സൗകര്യം ഒരുക്കിയിരിക്കുന്നത്. മര്‍സാന ഈസ്റ്റ് ബീച്ചിലാണ് രാത്രികാല സന്ദര്‍ശനം സാധ്യമാക്കിയിരിക്കുന്നത്. ലൈഫ് ഗാര്‍ഡുകളുടെ സുരക്ഷയും സന്ദര്‍ശകര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം ഭക്ഷണശാലകളും മറ്റു സൗകര്യങ്ങളുമുണ്ടാവും.
ജൂലൈ ഒന്നു മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് രാത്രികാല ബീച്ച് സന്ദര്‍ശനം അനുവദിക്കുക. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ സൂര്യാസ്തമയം മുതല്‍ രാത്രി 10 വരെ രാത്രി നീന്തല്‍ അനുവദിക്കും. വെള്ളി, മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളിലും അവധി ദിവസങ്ങളിലും അസ്തമയം മുതല്‍ അര്‍ധരാത്രി വരെയും നീന്താനാവും.
നീന്തുന്നവരുടെ സുരക്ഷക്കായി വെളിച്ച സൗകര്യവും വേനല്‍ചൂടില്‍നിന്ന് ആശ്വാസം കിട്ടുന്നതിന് കൂളറുകളും സജ്ജമാക്കിയിട്ടുണ്ട്. ആറു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 50 ദിര്‍ഹമാണ് ഫീസ്. 6 മുതല്‍ 11 വരെ വയസ്സുകാര്‍ക്ക് 25 ദിര്‍ഹമാണ് ടിക്കറ്റിന് ഈടാക്കുക. വെള്ളി, ശനി, ഞായര്‍, അവധി ദിവസങ്ങളില്‍ 12 വയസ്സിനു മുകളിലുള്ളവര്‍ക്ക് 100 ദിര്‍ഹമും 6-11 വയസ്സുകാര്‍ക്ക് 50 ദിര്‍ഹമും ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.