ഷാർജ: യു.എ.ഇയിലെ തിരുവനന്തപുരം ജില്ലക്കാരുടെ കൂട്ടായ്മയായ അനന്തപുരി പ്രവാസി കൂട്ടായ്മ ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ജൂൺ എട്ടിന് വൈകീട്ട് നാലു മുതൽ ഷാർജ ലുലു സെന്റർ മാളിലെ ആർ.കെ കൺവെൻഷൻ സെന്ററിൽ ഒപ്പന മത്സരം, മൈലാഞ്ചിയിടൽ മത്സരം എന്നിവ സംഘടിപ്പിക്കും.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അനന്തപുരി പ്രവാസി കൂട്ടായ്മയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്:052 698 7898, 050 457 4090.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.