ഒപെക്​ നിർണായക യോഗം ഇന്ന്​; എണ്ണ ഉൽ​പാദനം വർധിപ്പിക്കാൻ യു.എ.ഇയുടെ പിന്തുണ

ദുബൈ: എണ്ണവില കുതിച്ചുയരു​ന്ന സാഹചര്യത്തിൽ ഒപെകി​െൻറ മന്ത്രിതല നിർണായക യോഗം തിങ്കളാഴ്​ച നടക്കും. ആഗസ്​റ്റ്​ മുതൽ പ്രതിദിന എണ്ണ ഉൽപാദനം രണ്ടു​ ദശലക്ഷം ബാരലായി ഉയർത്താനുള്ള തീരുമാനത്തിന്​ യു.എ.ഇയും പിന്തുണ അറിയിച്ചു. ഇതോടെ എണ്ണ ഉൽപാദനം വർധിപ്പിക്കുന്ന കാര്യത്തിൽ ഇന്ന്​ ചേരുന്ന യോഗം നിർണായക തീരുമാനമെടുക്കും.

ഉൽ​പാദനം ഉയർത്തുന്നത്​ സംബന്ധിച്ച്​ ഒപെക്​ അംഗരാജ്യങ്ങൾക്കിടയിൽ അഭിപ്രായഭിന്നത നിലനിന്നിരുന്നു. ഇത്​ പരിഹരിക്കാൻ മന്ത്രിതല യോഗത്തിന്​ കഴിയുമെന്നാണ്​ പ്രതീക്ഷ. അതേസമയം, എണ്ണയുടെ കാര്യത്തിൽ ദീർഘകാല അടിസ്​ഥാനത്തിലുള്ള പദ്ധതികൾ ആവിഷ്​കരിക്കണമെന്ന്​ യു.എ.ഇ നിർദേശിച്ചു. 2022 ഏപ്രിൽ മുതൽ കൃത്യമായ പദ്ധതിയും അവലോകനവുമുണ്ടാകണം.

വ്യക്തതയും ആസൂത്രണവും ഇക്കാര്യത്തിലുണ്ടാകണമെന്ന നിർദേശവും യു.എ.ഇ മുന്നോട്ടുവെച്ചിട്ടുണ്ട്​. ഇതും ചർച്ച ചെയ്യും. 2030ഓടെ പ്രതിദിന ഉൽപാദനം അഞ്ചു​ ദശലക്ഷം ബാരലായി ഉയർത്തണമെന്നാണ്​ യു.എ.ഇയു​ടെ പദ്ധതി. ഇതിനായി വൻതോതിൽ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്​. നിലവിൽ ബാരലിന്​ 75, 76 ഡോളറാണ്​ നിരക്ക്​. എണ്ണവില ബാരലിന്​ 80ന്​ മുകളിലേക്ക്​ ഉയരാൻ സാധ്യതയുണ്ടെന്ന്​ സാമ്പത്തിക വിദഗ്​ധർ സൂചിപ്പിച്ചിരുന്നു.

Tags:    
News Summary - OPEC crucial meeting today; UAE support to increase oil production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.