ഓണോത്സവം 2കെ25 ബ്രോഷർ പ്രകാശനം ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്
നിസാർ തളങ്കര നിർവഹിക്കുന്നു
ഷാർജ: മലപ്പുറം സാംസ്കാരിക വേദി ഷാർജ സംഘടിപ്പിക്കുന്ന ഓണോത്സവം- 2കെ25ന്റെ ബ്രോഷർ ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ ഭാരവാഹികൾ, സാംസ്കാരിക പ്രവർത്തകരായ പ്രഭാകരൻ പന്ത്രോളി, ഷറഫുദ്ദീൻ നെല്ലിശ്ശേരി, ഫസൽ മരക്കാർ, ഫൈൽ പയ്യനാട്, അൻവർ, അനുപ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
നവംബർ 16ന് നടക്കുന്ന ആഘോഷ പരിപാടിയുടെ നടത്തിപ്പിനായി പ്രഭാകരൻ പന്ത്രോളിയുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. രാധാകൃഷ്ണൻ കോക്കൂർ (ചെയർമാൻ), ഫസൽ മരക്കാർ (വൈസ് ചെയർമാൻ), ഷറഫുദ്ദീൻ നെല്ലിശ്ശേരി (കൺവീനർ), സത്യജിത് (ജോയന്റ് കൺവീനർ), പ്രഭാകരൻ പന്ത്രോളി (പ്രോഗ്രാം ചീഫ് കോഓഡിനേറ്റർ), നജ്മുദ്ദീൻ തിരൂർ (സബ് കൺവീനർ), ഫൗസിയ യൂനുസ്, ഫൈസൽ പയ്യനാട് (മീഡിയ ആൻഡ് പബ്ലിസിറ്റി ചീഫ് ഇൻചാർജ്), മീന ഗിരീഷ്, ഷമീർ നരണിപ്പുഴ (റിസപ്ഷൻ), അൻവർ പള്ളത്ത്, ഹംസ പെരിഞ്ചേരി (ഫുഡ് ഇൻചാർജ്), സകരിയ മഞ്ചേരി, റാസിഖ് നിലമ്പൂർ (ട്രാൻസ്പോർട്), അനൂപ്, ഷബീർ എടപ്പാൾ, സുധീർ കാഞ്ഞിരങ്ങാട്ട്, റംഷാദ് വളാഞ്ചേരി, കൃഷ്ണൻ (വളന്റിയർമാർ), സലാഹുദ്ദീൻ (ഫിനാൻസ്) എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സ്വാഗത സംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.