അൽ ദൈദ് –ഷാർജ റോഡിലുണ്ടായ അപകടം
ഷാർജ: ഷാർജയുടെ കാർഷിക ഉപനഗരമായ അൽ ദൈദ് –ഷാർജ റോഡിൽ ട്രക്കിെൻറ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചക്ക് 1.20നായിരുന്നു സംഭവം.
ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് റോഡിെൻറ എതിർവശത്തേക്ക് മറിയുകയായിരുന്നു.
രണ്ട് പിക്കപ്പുകളും ഇതേതുടർന്ന് അപകടത്തിൽപ്പെട്ടു. എല്ലാ ഡ്രൈവർമാരും അവരുടെ വാഹനങ്ങളുടെ ടയറുകളിൽ നിരന്തരം പരിശോധന നടത്തണമെന്നും ഇത്തരം ദാരുണമായ അപകടങ്ങൾ ഉണ്ടാകാതിരിക്കാനായി വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.