അബൂദബി: പരിമിതികളെ മറികടന്ന നിശ്ചയദാർഢ്യ കായികതാരങ്ങളുടെ അവിസ്മരണീയ പ്രകടനങ്ങൾ കാഴ്ചവെച്ച ഒമ്പതാമത് സ്പെഷൽ ഒളിമ്പിക്സ് മിന ഗെയിംസിന് സമാപനം. പുരുഷ ബാസ്കറ്റ് ബാൾ, ഭാരോദ്വഹനം തുടങ്ങിവയുടെ ഫൈനൽ മത്സരങ്ങളാണ് അവസാന ദിനത്തിൽ നടന്നത്. ബാസ്കറ്റ് ബാളിൽ 33നെതിരെ 43 പോയൻറുകൾക്ക് സൗദി അറേബ്യ യു.എഇയെ തോൽപിച്ചു. മറ്റൊരു ഫൈനൽ മത്സരത്തിൽ ചൈനീസ് തായ്പേയ് ഇൗജിപ്തിനെ തോൽപിച്ചു. ചൈനീസ് തായ്പേയ് 51 പോയൻറ് നേടിയപ്പോൾ ഇൗജിപ്തിന് 49 പോയൻറ് നേടാനേ സാധിച്ചുള്ളൂ. ഭാരോദ്വഹനത്തിൽ ലിബിയയുടെ അമ്മാർ ആൽ ശത്ശാത് സ്വർണം നേടി. 31 രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം കായിക താരങ്ങളാണ് സ്പെഷൽ ഒളിമ്പിക്സ് മിന ഗെയിംസിൽ മത്സരിച്ചത്.അഡ്നെക്, സായിദ് സ്പോർട്സ് സിറ്റി, യാസ് മറീന സർക്യൂട്ട്, ന്യൂയോർക് സർവകലാശാല അബൂദബി, ഒാഫിസേഴ്സ് ക്ലബ്, മുബാദല െഎ.പി.സി അരേന, അൽ ജസീറ സ്പോർട്സ് ക്ലബ്, അൽ ഫോർസാൻ ക്ലബ് എന്നിവയായിരുന്നു മത്സര വേദികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.