തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ കമ്മിറ്റി സംഘടിപ്പിച്ച ഒ. ഖാലിദ് അനുസ്മരണ സമ്മേളനത്തിൽ അഷ്റഫ് മന്ന
മുഖ്യപ്രഭാഷണം നടത്തുന്നു
ദുബൈ: ഒ. ഖാലിദ് അനുസ്മരണ സംഗമവും പ്രാർഥനാ സദസ്സും തലശ്ശേരി മുസ്ലിം ജമാഅത്ത് യു.എ.ഇ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഖിസൈസ് സഅദിയ്യ സെന്ററിൽ സംഘടിപ്പിച്ചു.
സഅദിയ്യ മാനേജർ അഹ്മദ് ഉസ്താദിന്റെ പ്രാർഥനയോടെ ആരംഭിച്ച പരിപാടി കണ്ണൂർ ജില്ല എസ്.വൈ.എസ് ദുബൈ കമ്മിറ്റി പ്രസിഡന്റ് സുബൈർ ഇർഫാനി പെടേന ഉദ്ഘാടനം ചെയ്തു. നാസിം പുന്നോൾ അധ്യക്ഷതവഹിച്ചു. ‘ഓർമകളിലെ ഒ.ഖാലിദ്’ എന്ന സ്മരണികയുടെ ചീഫ് എഡിറ്റർ അഷ്റഫ് മന്ന അനുസ്മരണ പ്രഭാഷണം നടത്തി.
ദുബൈ സഅദിയ്യ പ്രസിഡന്റ് സയ്യിദ് ത്വാഹാ ബാഫഖി സമാപന പ്രാർഥനക്ക് നേതൃത്വം നൽകി. അനുസ്മരണ സംഗമത്തിന്റെ ഭാഗമായി, ‘ഓർമകളിലെ ഒ. ഖാലിദ്’ എന്ന പുസ്തകത്തെ ആസ്പദമാക്കി സംഘടിപ്പിച്ച ക്വിസ് മത്സര വിജയി സമീറ ഹാഷിമിനുള്ള സമ്മാനദാനം സയ്യിദ് താഹ ബാഫഖി തങ്ങൾ നിർവഹിച്ചു. ടി.എം.ജെ.ജി.സി സെക്രട്ടറി അബ്ദുൽ ജബ്ബാർ സ്വാഗതവും നിഷാൽ നിട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.