Posted On
date_range Updated On
date_range മാർച്ചിൽ ഇന്ധനവില കുറയും
അബൂദബി: ഉൗർജ-വ്യവസായ മന്ത്രാലയം മാർച്ച് മാസത്തെ ഇന്ധനവില പ്രഖ്യാപിച്ചു. പുതുക്കിയ നിരക്ക് പ്രകാരം മാർച്ചിൽ ഫെബ്രുവരിയിലേതിനേക്കാൾ വില കുറയും. മൂല്യവർധിതി നികുതി (വാറ്റ്) ഉൾപ്പെടെയുള്ള വിലയാണ് മന്ത്രാലയം പുറത്തുവിട്ടത്.
സൂപ്പർ-98 പെട്രോൾ ലിറ്ററിന് 2.33 ദിർഹമായിരിക്കും മാർച്ചിലെ വില. ഫെബ്രുവരിയിൽ 2.36 ദിർഹമായിരുന്നു. സ്പെഷൽ-95 പെട്രോൾ വില 2.25ൽനിന്ന് 2.22 ആയും ഡീസൽവില 2.49 ദിർഹത്തിൽനിന്ന് 2.43 ആയും കുറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.