വ്യാജ ടെലഗ്രാം നിക്ഷേപ തട്ടിപ്പ്; ഇരക്ക് 62,653 ദിര്‍ഹം തിരികെ നല്‍കാന്‍ വിധി

അബൂദബി: ടെലഗ്രാം വഴി വ്യാജ നിക്ഷേപ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മൂന്ന് പ്രതികള്‍ ഇരയായ വ്യക്തിക്ക് 62,653 ദിര്‍ഹം തിരികെ നല്‍കണമെന്ന് അബൂദബി സിവില്‍, ഫാമിലി ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഉത്തരവിട്ടു. തട്ടിയെടുത്ത 59,153 ദിര്‍ഹമിന് പുറമെ മാനസികവും സാമ്പത്തികവുമായ നഷ്ടപരിഹാരമായി 3,500 ദിര്‍ഹമും കോടതിച്ചെലവുകളും ഉള്‍പ്പെടെയാണ് പ്രതികള്‍ നല്‍കേണ്ടത്.

ഓണ്‍ലൈന്‍ ട്രേഡിങ്, നിക്ഷേപ പദ്ധതി എന്നിവയിലൂടെ ഉയര്‍ന്ന ലാഭം ലഭിക്കുമെന്ന് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പരാതിക്കാരനെ ടെലഗ്രാം വഴി ബന്ധപ്പെട്ടത്. വാഗ്ദാനം സത്യമാണെന്ന് വിശ്വസിച്ച ഇയാള്‍ മൂന്ന് ഗഡുക്കളായി തുക പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുകൊടുക്കുകയായിരുന്നു. എന്നാല്‍, പിന്നീട് മാത്രമാണ് പദ്ധതി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുക തിരികെ ചോദിച്ചെങ്കിലും പ്രതികള്‍ അത് നല്‍കാന്‍ തയാറായില്ല. തുടര്‍ന്ന് നിയമനടപടികളിലേക്ക് കടക്കുകയായിരുന്നു.

Tags:    
News Summary - Fake Telegram investment fraud: Court orders repayment of 62,653 dirhams to victim

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.