സൗദിക്കെതിരായ ആക്രമണം: സംയുക്ത പ്രതിരോധം ആവശ്യപ്പെട്ട് യു.എ.ഇ

ദുബൈ: സൗദി അറേബ്യക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ യു.എ.ഇയുടെയും മുഴുവൻ ഗൾഫ് രാജ്യങ്ങളുടെയും സുരക്ഷയെയാണ് ബാധിക്കുന്നതെന്ന് യു.എ.ഇ പ്രസിഡന്‍റിന്‍റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അൻവർ ഗാർഗാഷ് വ്യക്തമാക്കി.

ഗൾഫ് അറബ് രാജ്യങ്ങൾക്കെതിരായ ആക്രമണങ്ങൾ നമ്മൾ ഓരോരുത്തരെയും ലക്ഷ്യമിട്ടുള്ളതാണെന്നും നമ്മുടെ സുരക്ഷ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു. യു.എസ്-ഇറാൻ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് സുരക്ഷ എന്നത് ആർക്കും അവഗണിക്കാൻ കഴിയാത്ത ഉത്തരവാദിത്തമാണെന്ന് ഡോ. അൻവർ ഗാർഗാഷ് ഓർമിപ്പിച്ചു. 

Tags:    
News Summary - Attack against Saudi: UAE demands joint defense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.