‘നൃത്യ 2025’ പോസ്റ്റർ പ്രകാശനം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി നിർവഹിക്കുന്നു
അബൂദബി: നൃത്താധ്യാപകൻ ഗഫൂർ വടകരയുടെ ശിക്ഷണത്തിൽ പരിശീലനം നേടിയ വിദ്യാർഥികളുടെ ഭരതനാട്യം അരങ്ങേറ്റം മേയ് 30, വെള്ളിയാഴ്ച വൈകീട്ട് 7.30ന് ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്ററിൽ നടക്കും.
‘നൃത്യ 2025’ എന്ന പേരിൽ വാർഷികോപഹാരമായി സംഘടിപ്പിക്കുന്ന അരങ്ങേറ്റത്തിൽ കഴിഞ്ഞ പത്തുവർഷത്തോളം നൃത്തരംഗത്ത് നിരന്തരം പരിശീലനം ലഭിച്ച ഒമ്പത് വിദ്യാർഥികളാണ് അരങ്ങ് കുറിക്കുന്നത്. 1997 മുതൽ അബൂദബിയിൽ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നീ വിഭാഗങ്ങളിൽ പരിശീലനം നൽകിവരുന്ന ഗഫൂർ ഇതിനകം ആയിരത്തിലധികം വിദ്യാർഥികളെ നൃത്തം പരിശീലിപ്പിച്ചെടുത്തിട്ടുണ്ട്.
ഭരതനാട്യം അരങ്ങേറ്റത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ സാന്നിധ്യത്തിൽ ‘നൃത്യ 2025’ന്റെ പോസ്റ്റർ പ്രകാശനം അബൂദബി കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ ബീരാൻകുട്ടി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.