ഓർമ ദേര മേഖലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നോർക്ക, ക്ഷേമനിധി ക്യാമ്പ്
ദുബൈ: ഓർമ ദേര മേഖലയുടെ നേതൃത്വത്തിൽ നോർക്ക, ക്ഷേമനിധി ക്യാമ്പ് സംഘടിപ്പിച്ചു. ഓർമക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്കിന്റെ ഭാഗമായി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ തുടർച്ചയായാണ് ദേര മേഖലയിലും ക്യാമ്പ് സംഘടിപ്പിച്ചത്.
ക്യാമ്പിലൂടെ നിരവധി ആളുകളെ പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ്, നോർക്ക കാർഡ് എന്നിവയിൽ അംഗങ്ങളായി ചേർത്തു. വരുംദിവസങ്ങളിൽ മറ്റു മേഖലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് തീരുമാനമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ദേരയിൽ നടന്ന ക്യാമ്പിന് ഓർമ മേഖല സെക്രട്ടറി ബുഹാരി, പ്രസിഡന്റ് അംബുജാക്ഷൻ, ട്രഷറർ മധു, ഷൈഗാന്ത് എന്നിവർ നേതൃത്വം കൊടുത്തു. പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ.കെ കുഞ്ഞമ്മദ്, ഹെൽപ് ഡെസ്ക് കൺവീനർ അനീഷ് മണ്ണാർക്കാട്, ജോ.കൺവീനർ ജ്ഞാനശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.