ഉമ്മുല്‍ഖുവൈന്‍: ഇന്ത്യന്‍ അസോസിയേഷനും പ്രവാസി ഇന്ത്യയും ചേര്‍ന്ന് നടത്തിയ കാമ്പയിൻറ ഭാഗമായി ലഭിച്ച നോർക്ക പ്രവാസി തിരിച്ചറിയല്‍ കാര്‍ഡുകൾ ഇൗ മാസം 19ന് വിതരണം ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം 4 മുതല്‍ 9 വരെ അസോസിയേഷന് അങ്കണത്തില്‍ സജ്ജമാക്കുന്ന പ്രത്യേക ക്യാമ്പിലാണ് കാര്‍ഡുകളുടെ വിതരണം. താൽക്കാലിക തിരിച്ചറിയൽ രേഖയും പാസ്പോർട്ടിെൻറ പകർപ്പുമായി അപേക്ഷകർ അന്നേ ദിവസം ക്യാമ്പിൽ എത്തിച്ചേരേണ്ടതാണ്.
താൽക്കാലിക തിരിച്ചറിയിൽ കാർഡ് ലഭ്യമല്ലാത്തപക്ഷം എമിറേറ്റ്സ് ഐഡിയും പാസ്പോർട്ടിെൻറ പകർപ്പും നൽകി കാർഡ് കൈപ്പറ്റാം.
2016 നവംബറിലാണ് 4600ല്‍പരം അപേക്ഷകള്‍ വിവിധ ജില്ലകളായി തരംതിരിച്ച് നോര്‍ക്കയിലേക്ക് അയച്ചത്. അപേക്ഷകളിലെ അപൂർണ്ണതയും സംസ്ഥാന സർക്കാർ സംവിധാനത്തിെൻറ കാലതാമസവും കാരണം കുറച്ച് കാര്‍ഡുകള്‍ ഇനിയും ലഭ്യമാകാനുണ്ട്. അവശേഷിക്കുന്നവ ഉടന്‍ ലഭ്യമാക്കുവാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിതരണോദ്ഘാടനം അസോസിയേഷൻ പുതുവത്സരാഘോഷ പരിപാടിയിൽ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.