നോമ്പോത്ത്-2020 ഗ്രാന്‍ഡ് ഫിനാലെ: വിജയികളെ പ്രഖ്യാപിച്ചു

ദുബൈ: കെ.എം.സി.സി ദുബൈ വേങ്ങര മണ്ഡലം സംഘടിപ്പിച്ച ഓൺലൈൻ ഖുർആൻ പാരായണ മത്സരം ‘നോമ്പോത്ത്-2020’ ഗ്രാന്‍ഡ് ഫിനാലെ ആവയിൽ അസീസ് ഹാജിയുടെ അധ്യക്ഷതയിൽ പാണക്കാട് ഹമീദ് അലി ശിഹാബ് തങ്ങൾ ഉദ്​ഘാടനം ചെയ്തു. ഉനൈസ് തൊട്ടിയിൽ മത്സര വിവരണം നടത്തി. സംസ്ഥാന കെ.എം.സി.സി ആക്ടിങ്​ പ്രസിഡൻറ്​ മുസ്തഫ വേങ്ങര, ജനറൽ സെക്രട്ടറി മുസ്തഫ തിരുർ, വൈസ് പ്രസിഡൻറ്​ ആവയിൽ ഉമ്മർ ഹാജി, ജില്ല പ്രസിഡൻറ്​ യാഹുമോൻ ഹാജി, ജില്ല ജനറൽ സെക്രട്ടറി പി.വി.നാസർ, സെക്രട്ടറി നൗഫൽ എന്നിവർ ആശംസകൾ നേർന്നു. നാല്  വിഭാഗങ്ങളിലായി സൂമിൽ ലൈവായാണ് മത്സരം നടന്നത്. 

കുരുന്നുകൾ ആൺകുട്ടികളുടെ വിഭാഗത്തിൽ സയ്യിദ്‌ ജലാലുദ്ധീൻ, റാഷിദ്‌ അബ്ദുൽ അസിസ്, സൽമാൻ എന്നിവർ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി. കുരുന്നുകൾ പെൺകുട്ടികളുടെ വിഭാഗത്തിൽ സബാ ഫാത്തിമ, ജെൽവ, ദിയ ഫാത്തിമ എന്നിവർക്കാണ്​ സമ്മാനം. യുവത ഗ്രൂപ്പിൽ മുഹമ്മദ്‌ സമീർ, സഹദുദ്ധീൻ റബീഹ്​ബ്​ദീൻ, അബ്ദുൽ റഷീദ് എന്നിവരും കുടുംബം ഗ്രൂപ്പിൽ മുഹമ്മദ്‌ ഫസൽ, നൂർ മുഹമ്മദ്‌, അബൂ മുബഷിർ, അബ്ദുൽ നാസർ എന്നിവരും സമ്മാനാർഹരായി. യു.എ.ഇ ഔ ഖാഫ് ഇമാം ഹാഫിള് സഈദ് വാഫി, ഹാഫിള്  മുബഷിർ വാഫി, അബ്ബാസ് വാഫി  എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. 

മണ്ഡലം ഭാരവാഹികളായ അബ്​ദുൽ ഗഫൂർ, മുസ്തഫ അട്ടേരി, മഖ്‌ബൂൽ റഷീദ് കത്താലി, സൈനുദ്ധീൻ കെ കെ, അസ്‌ബുധീൻ, മുജീബ് തറി, മൂസ ഊരകം മൂസക്കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Tags:    
News Summary - nomboth 2020 grant finale -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.