പി.സി.ആർ, വാക്സിൻ വിവരങ്ങൾ എമിറേറ്റ്സ് ഐഡിയിൽ ലഭിക്കുന്ന സംവിധാനം എമിറേറ്റ്സ് ജീവനക്കാരി വിശദീകരിക്കുന്നു
Posted On
date_range Updated On
date_range പി.സി.ആർ സർട്ടിഫിക്കറ്റ് വേണ്ട; എമിറേറ്റ്സ് െഎഡി മതി
ദുബൈ: വാക്സിനെടുത്തവരും പി.സി.ആർ പരിശോധന നടത്തിയവരും സർട്ടിഫിക്കറ്റ് കൈയിൽ കരുതണമെന്നാണ് ദുബൈ വിമാനത്താവളത്തിലെ നിബന്ധന.
എന്നാൽ, ഭാവിയിൽ ഇത് ഒഴിവാക്കപ്പെട്ടേക്കും. പി.സി.ആർ, വാക്സിൻ വിവരങ്ങൾ എമിറേറ്റ്സ് ഐ.ഡിയിൽ ലഭിക്കുന്ന സംവിധാനം അറബ് ഹെൽത്ത് മേളയിൽ അവതരിപ്പിച്ചു.
ദുബൈ ഹെൽത്ത് അതോറിറ്റിയും എമിറേറ്റ്സ് എയർലൈനും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്.ചെക്ക് ഇൻ ഡെസ്കിലെത്തുേമ്പാൾ കാർഡ് റീഡറിൽ യാത്രക്കാരുടെ ഐഡി ഇടുന്നതോടെ പരിശോധന വിവരങ്ങൾ അധികൃതർക്ക് ലഭിക്കും. വിമാനത്താവളത്തിലെ കാത്തുനിൽപും തിരക്കും കുറക്കാൻ ഇത് സഹായിക്കും. വൈകാതെ സംവിധാനം ദുബൈ വിമാനത്താവളത്തിൽ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.