അബൂദബി: നിനവ് സാംസ്കാരികവേദി നടത്തുന്ന നിനവ് ഇന്റര്‍നാഷനല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ (എൻ.ഐ.എഫ്.എഫ്) സീസണ് 3 ഈ വര്‍ഷവും മികച്ച കലാസൃഷ്ടികള്‍ക്ക് വേദിയാവുന്നു. ഇന്ത്യയിലും വിദേശത്തുംനിന്നുള്ള 30ല്‍പരം മലയാള ഹ്രസ്വ ചിത്രങ്ങള്‍ മത്സരിക്കുന്ന ഈ ഫെസ്റ്റിവലിന്റെ ഭാഗമായി 500ലധികം കലാകാരന്മാരും സാങ്കേതിക പ്രവര്‍ത്തകരും പങ്കെടുക്കും. 16 വിഭാഗങ്ങളിലായി മികച്ച ചിത്രങ്ങളെയും കലാസൃഷ്ടികളെയും തിരഞ്ഞെടുത്തത് പ്രഗത്ഭരായ വിധികര്‍ത്താക്കളുടെ മൂല്യനിര്‍ണയത്തിലൂടെയാണ്. എൻ.ഐ.എഫ്.എഫ് സീസണ് 3യുടെ അവാര്‍ഡ് പ്രഖ്യാപനവും വിതരണവും ജൂണ്‍ 22 ഞായറാഴ്ച ഉച്ചക്ക് രണ്ട് മുതല്‍ അബൂദബി മലയാളി സമാജത്തില്‍ നടക്കും. മേളയുടെ ഭാഗമായി ‘നിനവോരം’ എന്ന സംഗീതപ്രദര്ശനവും ‘സര്‍ഗ സംവാദം’ എന്ന കലാവീക്ഷണവും ഉള്‍പ്പെടുത്തിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.