ദുബൈ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ നിലമ്പൂർ ഗ്ലോബൽ കെ.എം.സി.സി വിവിധ പ്രചാരണ പരിപാടികൾക്ക് രൂപംനൽകി. ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിനായി ‘ബാപ്പുട്ടിക്കൊരു വോട്ട്’ എന്ന പേരിലാണ് പ്രവാസി പ്രചാരണ കാമ്പയിൻ ഒരുക്കുന്നത്.ഇതിന്റെ ഭാഗമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ കൺവെൻഷനുകൾ നടക്കും. ഇതിനായി ഗ്ലോബൽ കെ.എം.സി.സി കോഓഡിനേറ്റർ അബ്ദുൽ സലാം പരി(ദുബൈ)യുടെ നേതൃത്വത്തിൽ യോഗം ചേർന്നു. അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
സിദ്ദിഖ് കാലടി, റഫീഖ് കൊടുവള്ളി എന്നിവർ ആശംസ നേർന്നു. നാസർ എടപ്പറ്റ പ്രചാരണ പരിപാടികൾ വിശദീകരിച്ചു. പ്രവാസി ഫാമിലി കൺവെൻഷൻ, യു.ഡി.എഫ് പ്രവാസി പ്രചാരണ കൺവെൻഷൻ, മെഗാ ഓൺലൈൻ പ്രവാസി ഇലക്ഷൻ കാമ്പയിൻ എന്നിവ സംഘടിപ്പിക്കും.ആര്യാടൻ ഷൗക്കത്ത്, കെ.എം. ഷാജി, ഷാഫി പറമ്പിൽ എം.പി, പി.കെ. ഫിറോസ്, രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ എന്നിവർ മെഗാ ഓൺലൈൻ പ്രചാരണ പരിപാടിയിൽ സംസാരിക്കും.യോഗത്തിൽ വിവിധ ജി.സി.സി പ്രതിനിധികളായ സുബൈർ വട്ടോളി, അബൂട്ടി പള്ളത്ത്, അബ്ദുൽ മനാഫ്, ജാബിർ ചങ്കരത്ത്, റാഫി (ജിദ്ദ), മുജീബ് ഉപ്പട (റിയാദ്), മുനീബ് (ദമാം), നസ്രുദ്ദീൻ ടി.പി, അലി അസ്കർ (ഖത്തർ), ഹാരിസ് മേത്തല (ഒമാൻ), സലിം കരുളായി (കുവൈത്ത്), താജുദ്ദീൻ, ഷാജഹാൻ, ഷബീർ അലി (ദുബൈ) എന്നിവർ സംസാരിച്ചു. ഗ്ലോബൽ ജനറൽ സെക്രട്ടറി കെ.ടി. ജുനൈസ് സ്വാഗതവും അഷറഫ് പരി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.