ഷാർജ: മാലിന്യക്കൂനയിൽ നവാജത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിക്കായി അന്വേഷണം ഊർജിതമാക്കി ഷാർജ പൊലീസ്. എമിറേറ്റിലെ അൽ സജ മേഖലയിൽ ജനുവരി 27ന് വൈകിട്ട് അഞ്ച് മണിയോടെയാണ് ചോരക്കുഞ്ഞിന്‍റെ മൃതദേഹം മാലിന്യക്കൂനയിൽ കണ്ടെത്തിയത്. പതിവ് മാലിന്യ ശേഖരണത്തിനും സംസ്കരണത്തിനുമായി മുനിസിപ്പാലിറ്റി ജീവനക്കാർ മാലിന്യക്കൊട്ട പരിശോധിക്കുന്നതിനിടെയാണ് പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്‍റെ മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ വസ്ത്രങ്ങളൊന്നുമുണ്ടായിരുന്നില്ല. മുനിസിപ്പാലിറ്റി ജീവനക്കാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവസ്ഥലത്ത് എത്തിയ പൊലീസ് തുടർനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഉപേക്ഷിച്ചതായാണ് സംശയിക്കുന്നത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പൊലീസ് മാതാവിനായി തെരച്ചിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.