ദുബൈ: പുതുവത്സരാഘോഷം കെങ്കേമമായി ആഘോഷിച്ചവരാണ് നാമെല്ലാം. ശുഭ പ്രതീക്ഷകളും പുതു തീരുമാനങ്ങളുമായി 2022നെ വരവേറ്റവർക്ക് ഉഗ്രൻ സമ്മാനങ്ങൾ നൽകാനായി ഒരുക്കിയ 'ഗൾഫ് മാധ്യമം-' ജോയ് ആലുക്കാസ് 'എൻജോയ് ദ ന്യൂ ഇയർ' മൽസരം നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും. പുതുവത്സരാഘോഷ വേളയിൽ നിങ്ങൾ പകർത്തിയ ചിത്രങ്ങൾ മൽസരത്തിനായി സമർപ്പിക്കാനുള്ള അവസാന തിയ്യതിയാണ് ചൊവ്വാഴ്ച. മൊബൈലിലോ കാമറിയിലോ പകർത്തിയ പുതുവത്സര ചിത്രങ്ങൾക്കാണ് സമ്മാനം നൽകുന്നത്. 'ഗൾഫ് മാധ്യമം' ഫേസ്ബുക്ക് പേജിൽ ചെറിയ നടപടി ക്രമങ്ങളിലൂടെ എളുപ്പത്തിൽ മത്സരത്തിൽ പങ്കെടുക്കാം.
പുതുവത്സരവുമായി ബന്ധപ്പെട്ട സഭ്യമായ ഏത് ആഘോഷങ്ങളുടെ ചിത്രങ്ങളും ഞങ്ങളുമായി പങ്കുവെക്കാം. വീടകങ്ങളിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പാർക്കുകളിലും ബീച്ചുകളിലും മാളുകളിലും സംഗീത നിശകളിലുമെല്ലാം നടക്കുന്ന ആഘോഷങ്ങളിൽ നിങ്ങൾ പങ്കെടുക്കുന്ന ചിത്രങ്ങളാണ് അയക്കേണ്ടത്. സെൽഫിയും മറ്റുള്ളവർ പകർത്തിയ നിങ്ങളുടെ ചിത്രങ്ങളുമെല്ലാം പരിഗണിക്കും. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന യാത്രകളുടെ ചിത്രങ്ങളും സമ്മാനാർഹമായിരിക്കും.
ഗൾഫ് മാധ്യമത്തിന്‍റെ ഫേസ്ബുക്ക് പേജുകളിലൂടെ മത്സരത്തിൽ പങ്കെടുക്കാം. നാട്ടിൽ അവധിക്ക് പോയ പ്രവാസികൾക്കും പങ്കുചേരാം. വിജയികൾക്ക് നാല് ഗ്രാം വീതം സ്വർണ നാണയമാണ് സമ്മാനം. ക്രിസ്മസ് ആഘോഷത്തിെൻറ ഭാഗമായി 'ഗൾഫ് മാധ്യമ'വും ജോയ് ആലുക്കാസും ചേർന്നൊരുക്കിയ 'ജോയ് വിത്ത് സാൻറ' മത്സരത്തിന് തൊട്ടുപിന്നാലെയാണ് വീണ്ടും സ്വർണ സമ്മാനങ്ങളുമായി എത്തുന്നത്. 'ജോയ് വിത്ത് സാൻറ'യുടെ വിജയികളെ വൈകാതെ പ്രഖ്യാപിക്കും.
യു.എ.ഇയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/gulfmadhyamamuae
ഒമാനിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/GulfMadhyamamOman
ഖത്തറിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/gulfmadhyamamqatar
കുവൈത്തിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/gulfmadhyamamkuwait
സൗദിയിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/gulfmadhyamamsaudi
ബഹ്റൈനിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.