പുതുവത്സരാഘോഷം: അബൂദബിയിലും സൗജന്യ പാർക്കിങ്

​അ​ബൂ​ദ​ബി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​നു​വ​രി ഒ​ന്നി​ന്​ എ​മി​റേ​റ്റി​ൽ വാ​ഹ​ന പാ​ർ​ക്കി​ങ്ങും ദ​ർ​ബ്​ ടോ​ളും സൗ​ജ​ന്യ​മാ​ക്കി​ അ​ബൂ​ദ​ബി അ​ധി​കൃ​ത​ർ. ​വെ​ള്ളി​യാ​ഴ്ച അ​ബൂ​ദ​ബി സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​മാ​ണ്​ ഇ​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. ഡി​സം​ബ​ർ 31ന്​ ​ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ൽ ഫ​ല​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്ക്​ ര​ണ്ടു​ദി​വ​സം പാ​ർ​ക്കി​ങ്​ സൗ​ജ​ന്യ​മാ​യി​രി​ക്കും.

മ​വാ​ഖി​ഫ്​ പാ​ർ​ക്കി​ങ്​ ചൊ​വ്വാ​ഴ്ച രാ​വി​ലെ 7.59 വ​രെ സൗ​ജ​ന്യ​മാ​ണ്. കൂ​ടാ​തെ മു​സ​ഫ എം-18 ​ട്ര​ക്ക്​ പാ​ർ​ക്കി​ങ് ലോ​ട്ടും അ​വ​ധി ദി​ന​ത്തി​ൽ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​മെ​ന്ന്​​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​ന്നാ​ൽ, നി​രോ​ധി​ത മേ​ഖ​ല​യി​ലും സ്വ​കാ​ര്യ റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ​ക​ളി​ലും രാ​ത്രി ഒ​മ്പ​തു​മു​ത​ൽ രാ​വി​ലെ എ​ട്ടു​വ​രെ പാ​ർ​ക്കു ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ല. ​പൊ​തു അ​വ​ധി ദി​ന​ങ്ങ​ളി​ലെ ഷെ​ഡ്യൂ​ൾ പ്ര​കാ​ര​മാ​യി​രി​ക്കും പൊ​തു ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Tags:    
News Summary - New Year Celebration: Free parking in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.