ദുബൈ: കോവിഡ് രോഗികൾ ആരെല്ലാമായി സമ്പർക്കം പുലർത്തി എന്നറിയാൻ സംവിധാനവുമായി അബൂദബി ആരോഗ്യ വകുപ്പ്. പോസിറ്റിവാകുന്നവരുമായി നടത്തുന്ന ചാറ്റിലൂടെയായിരിക്കും ഇവെര കണ്ടെത്തുക. ഇതുവഴി ആവശ്യമായ നിർദേശങ്ങൾ നൽകാനും രോഗവ്യാപനം തടയാനും കഴിയുമെന്നാണ് പ്രതീക്ഷ.
ഗൾഫ് മേഖലയിൽ ആദ്യമായാണ് കോവിഡ് സമ്പർക്കം കണ്ടെത്താൻ ഇത്തരമൊരു സാങ്കേതിക സംവിധാനം. അബൂദബിയിലാണ് ആദ്യമായി നടപ്പാക്കുന്നത്. കോവിഡ് പോസിറ്റിവ് ആണെന്ന ഫലം വരുന്നതോടൊപ്പം രോഗികൾക്ക് എസ്.എം.എസ് വഴി ലിങ്ക് കൂടി ലഭിക്കും. ഇതിൽ രോഗിയുമായി വെർച്വൽ ചാറ്റിങ് നടക്കും. എമിറേറ്റ്സ് ഐ.ഡി വിവരങ്ങൾ പരിശോധിച്ച ശേഷം രോഗിയോട് ചില ചോദ്യങ്ങൾ ചാറ്റിലൂടെ ആരായും.
വിദേശത്തുനിന്ന് വന്നവർ, ജോലി സ്ഥലത്തുണ്ടായവർ, അടുത്ത് സമ്പർക്കം പുലർത്തിയവർ, 48 മണിക്കൂറിനിടെ കണ്ടുമുട്ടിയവർ തുടങ്ങിയ വിവരങ്ങൾ ചാറ്റിലൂടെ ശേഖരിക്കും. ഈ വിവരങ്ങൾ അതീവ രഹസ്യമാക്കി സൂക്ഷിക്കും. രോഗിയുമായുള്ള ചാറ്റിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ രോഗവ്യാപനം തടയാൻ നടപടി ആവിഷ്കരിക്കാൻ ഈ സാങ്കേതിക വിദ്യ സൗകര്യമൊരുക്കും. അബൂദബി പൊതുജനാരോഗ്യ കേന്ദ്രവും ആരോഗ്യ വകുപ്പും സംയുക്തമായാണ് സാങ്കേതിക സംവിധാനം വികസിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.