ഷാർജയിൽ ആരംഭിച്ച കെസേഷൻ കോടതിയുടെ ആദ്യ സിറ്റിങ്
ഷാർജ: എമിറേറ്റിൽ പുതുതായി രൂപംനൽകിയ പരമോന്നത നീതിപീഠമായ കോർട്ട് ഓഫ് കെസേഷൻ പ്രവർത്തനം ആരംഭിച്ചു. എമിറേറ്റിലെ ജുഡീഷ്യൽ സംവിധാനത്തിൽ ചരിത്രപരമായ നിമിഷമാണിതെന്ന് അധികൃതർ വ്യക്തമാക്കി.
സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പുറപ്പെടുവിച്ച നിയമം അനുസരിച്ചാണ് പരമോന്നത കോടതി സ്ഥാപിതമായത്. നിയമപരമായ അപ്പീലുകളിലും വ്യാഖ്യാനങ്ങളിലും അന്തിമ വിധി പുറപ്പെടുവിക്കുന്നത് കെസേഷൻ കോടതിയായിരിക്കും.
ജൂൺ ഏഴ് തിങ്കളാഴ്ചയായിരുന്നു കോടതിയുടെ ഉദ്ഘാടന സിറ്റിങ്. ജഡ്ജി അഹ്മദ് അബ്ദുല്ല അൽ മുല്ലയാണ് കോടതി ചെയർമാൻ. ഇദ്ദേഹം അധ്യക്ഷനായ ആദ്യ സെഷനിൽ ചില വിധിന്യായങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിവെക്കുന്നതിനുള്ള വിധികൾക്കൊപ്പം സിവിൽ, ക്രിമിനൽ അപ്പീലുകളും ഉൾപ്പെടുത്തിയിരുന്നു. ജഡ്ജിമാരായ സബ്രി ശംസുദ്ദീൻ, ദാവൂദ് അബു അൽ ശവാരിബ്, മിഫ്താഹ് സലീം സാദ് എന്നിവരാണ് ജഡ്ജിമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.