റാസൽഖോർ വാസൽ ഗ്രീൻ പാർക്കിൽ ആരംഭിച്ച മലയാളം
മിഷന്റെ പുതിയ പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ
ഒത്തുകൂടിയവർ
ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിനു കീഴിൽ വാസൽ ഗ്രീൻ പാർക്കിൽ പുതിയ പഠനകേന്ദ്രമാരംഭിച്ചു. ഫെബ്രുവരി 14 ന് വൈകീട്ട് നാലിന് ഗൾഫ് ന്യൂസ് ചീഫ് റിപ്പോർട്ടർ സജില ശശീന്ദ്രൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. മാതൃഭാഷ പഠനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളോടും രക്ഷിതാക്കളോടും അവർ സംസാരിച്ചു.
കൺവീനർ ഫിറോസിയ അധ്യക്ഷയായ ചടങ്ങിൽ വിദഗ്ധ സമിതി ചെയർപേഴ്സൻ സോണിയ ഷിനോയ്, ജോ. കൺവീനർ എൻ.സി. ബിജു, നഹ്ദ കോഓഡിനേറ്റർ ബിജുനാഥ് മാഷ് എന്നിവർ കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. അധ്യാപകരായ സംഗീത, സിത്താര, ദർശന, സമീറ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപിക ജിസ്സ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യാപിക സന്ധ്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.