??.??.?? ?????? ?????????????? ????????????????????? ????? ??????????????????????? ????? ??????????? ???? ???????? ??? ??????? ?????????? ???????????

ദു​ബൈ​യി​ൽ 1420 കോ​ടി ദി​ര്‍ഹ​മി​െ​ൻ​റ  പു​തി​യ സൗ​രോ​ർ​ജ പ​ദ്ധ​തി 

ദുബൈ: ദുബൈയില്‍ 1420 കോടി ദിര്‍ഹമി​​െൻറ വന്‍കിട സൗരോർജ പദ്ധതി പ്രഖ്യാപിച്ചു. 2020 ല്‍ പദ്ധതി കമ്മീഷന്‍ ചെയ്യും. യു.എ.ഇ വൈസ്​ പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ്​  ലോകത്തെ ഏറ്റവും വലിയ കോണ്‍സന്‍ഡ്രേറ്റഡ് സോളാര്‍ വൈദ്യുതി പദ്ധതി പ്രഖ്യാപിച്ചത്. 
പണി പൂർത്തിയായാൽ ഒറ്റ ഇടത്ത്​ നിന്ന്​ 700 മെഗാവാട്ട്​ വൈദ്യുതി ഉത്​പാദിപ്പിക്കാനാവുന്ന പദ്ധതി ലോകത്തെ തന്നെ ഇൗ രീതിയിലുള്ള ഏറ്റവും വലുതാണ്​.
സാധാരണ സൗരോജർ പാനലുകള്‍ക്ക് പകരം വെളിച്ചം പ്രതിഫലിപ്പിക്കുന്ന ആയിരക്കണക്കിന് കണ്ണാടികള്‍ ചുറ്റിനും സ്ഥാപിച്ച് വെളിച്ചവും താപവും മധ്യത്തിലെ സോളാര്‍ ടവറിലേക്ക് കേന്ദ്രീകരിച്ചാണ് ഇത്തരം പദ്ധതികളില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുക. ഇതിനായി ലോകത്തെ ഏറ്റവും ഉയരം കൂടി സൗരോർജ ടവറും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും.
 260 മീറ്ററായിരിക്കും ഈ ടവറി​​െൻറ ഉയരം. ടവറി​​െൻറ തുമ്പത്ത്​ ചൂട് ആവാഹിച്ച് സൂക്ഷിക്കുന്ന ലവണ പദാര്‍ഥം ഉപയോഗിച്ച് വെള്ളം ആവിയാക്കും. ഇൗ ആവികൊണ്ട്​ ടര്‍ബൈന്‍ കറക്കിയാണ് വൈദ്യുതി ഉല്‍പാദിപ്പിക്കുക. 700 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ പദ്ധതിക്ക് ശേഷിയുണ്ടാകും.  മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം സോളാര്‍ പാര്‍ക്കി​​െൻറ നാലാംഘട്ടമായാണ്​ പദ്ധതി നടപ്പാക്കുക. 
 ദുബൈ വൈദ്യുതി, ജല അതോറിറ്റിക്ക് വേണ്ടി സൗദിയിലെ എ.സി.ഡബ്ലിയു എ പവര്‍, ചൈനിയിലെ ഷാങ്ഗായ് ഇലക്ട്രിക്ക് എന്നിവ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്.  കിലോവാട്ടിന് 26 ഫില്‍സ് എന്ന തുച്ഛ നിരക്കില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇതി​​െൻറ പ്രത്യേകത. ദുബൈ ശുദ്ധ ഉൗർജ നയം 2050 ലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ്​ ഇൗ പദ്ധതി. മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം സോളാർ പാർക്കിൽ നിന്ന്​ 2020 ​ഒാടെ 1000 മെഗാ വാട്ടും 2030 ഒാടെ 5000 മെഗാവാട്ടും ശുദ്ധ ഉൗർജം ഉത്​പാദിപ്പിക്കാനാണ്​ ലക്ഷ്യമിടുന്നത്​. 2020 ഒാടെ ദുബൈയുടെ ആകെ വൈദ്യുതിയിൽ ഏഴു ശതമാനവും 2030 ഒാടെ 25 ശതമാനവും 2050ഒാടെ 75 ശതമാനവും ശുദ്ധ ഉൗർജമാക്കാനും നയം ലക്ഷ്യമിടുന്നു.
Tags:    
News Summary - new solar project in dubai-uae-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.