സ്ഥാനാരോഹണ ചടങ്ങിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദിനും ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിനുമൊപ്പം ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം

പുതിയ മന്ത്രിമാർ സ്ഥാനം ഏറ്റെടുത്തു

ദുബൈ: യു.എ.ഇയിൽ പുതിയ മന്ത്രിമാർ സ്ഥാനം ഏറ്റെടുത്തു. സ്ഥാനാരോഹണ ചടങ്ങിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ ​െനഹ്​യാൻ എന്നിവർ പ​ങ്കെടുത്തു. അബൂദബി ഖസ്​ർ അൽ വത്​ൻ കൊട്ടാരത്തിലായിരുന്നു ചടങ്ങ്​. അടുത്ത 50 വർഷത്തേക്ക്​ രാജ്യത്തി​െൻറ വികസനം വേഗത്തിലാക്കാൻ തയാറാണെന്നും ഇതു​ ലോകത്തിനു​ മുന്നിൽ രാജ്യത്തി​െൻറ സമ്പദ്​വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്നും ശൈഖ്​ മുഹമ്മദ്​ ട്വീറ്റ്​ ചെയ്​തു.ശൈഖ്​ മക്​തൂം ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം ധനകാര്യ മന്ത്രിയുടെയും ഉപ പ്രധാനമന്ത്രിയുടെയും സ്​ഥാനം ഏറ്റെടുത്തു. ഉബൈദ്​ അൽ തായാറിന്​ പകരമായി മുഹമ്മദ്​ ബിൻ ഹാദി ആൽ ഹുസൈനിയാണ്​ ധനകാര്യ സഹമന്ത്രി​. അബ്​ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ്​ ആൽ നുഐമി നീതിന്യായ മന്ത്രിയായും ഡോ. അബ്​ദുൽറഹ്​മാൻ അൽ അവാർ മാനവവിഭശേഷി, ഇമാറാത്തിവത്​കരണം വകുപ്പുകളുടെ മന്ത്രിയായും സ്ഥാനം ഏറ്റെടുത്തു. മർയം അൽ മുഹൈരിയാണ്​ കാലാവസ്ഥ വ്യതിയാന-പരിസ്ഥിതി മന്ത്രി. അബ്​ദുല്ല ബിൻ മുഹൈർ അൽ കെത്​ബി ഫെഡറൽ സുപ്രീം കൗൺസിൽ കാര്യ വകുപ്പ്​ സ്ഥാനം ഏറ്റെടുത്തു.

Tags:    
News Summary - New Ministers take there post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.